ADVERTISEMENT

ബുദൗൻ (യുപി) ∙ കടുത്ത പനിയുമായി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 5 വയസ്സുകാരി മരിച്ചത് വിവാദമായി. ഡോക്ടറും ആശുപത്രി ജീവനക്കാരും ക്രിക്കറ്റ് കളിക്കുകയായിരുന്നതിനാൽ കുട്ടിക്ക് ചികിത്സ ലഭിച്ചില്ലെന്നു വീട്ടുകാർ ആരോപിച്ചതിനെ തുടർന്ന് അന്വേഷിക്കാൻ മൂന്നംഗസമിതിയെ നിയോഗിച്ചു.

ബുധനാഴ്ച ഉച്ചതിരിഞ്ഞാണു സോഫിയ എന്ന ബാലികയെ പിതാവ് നസീം ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ആ സമയത്ത് അവിടെ കുട്ടികളുടെ ഡോക്ടർ ഉണ്ടായിരുന്നില്ല. പല മുറികളിലേക്കു പറഞ്ഞുവിട്ടെങ്കിലും ഒരിടത്തും ഡോക്ടറോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് നസീം പറഞ്ഞു. കുട്ടിയുമായി മടങ്ങുമ്പോൾ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ക്രിക്കറ്റ് കളിക്കുന്നതു കണ്ടെന്നും നസീം ആരോപിച്ചു.

English Summary:

Doctors played cricket; Girl died without treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com