ഫ്രഞ്ച് അംബാസഡറുടെ ഫോൺ പോക്കറ്റടിച്ചു
ന്യൂഡൽഹി ∙ ചാന്ദ്നി ചൗക്കിൽ ഭാര്യയോടൊപ്പം ഷോപ്പിങ്ങിനെത്തിയ ഫ്രഞ്ച് അംബാസഡർ തിയറി മതോയുടെ മൊബൈൽ ഫോൺ പോക്കറ്റടിച്ചു. ദിവസങ്ങൾക്കുശേഷം നാലംഗ മോഷണ സംഘത്തെ പിടികൂടിയ ഡൽഹി പൊലീസ് അംബാസഡറുടെ സാംസങ് എ 55 ഫോണും വീണ്ടെടുത്തു. കഴിഞ്ഞ 20നാണു ഭാര്യ സിസെലി മാതോയുമൊത്ത് ഫ്രഞ്ച് അംബാസഡർ ഷോപ്പിങ്ങിനെത്തിയത്.

ന്യൂഡൽഹി ∙ ചാന്ദ്നി ചൗക്കിൽ ഭാര്യയോടൊപ്പം ഷോപ്പിങ്ങിനെത്തിയ ഫ്രഞ്ച് അംബാസഡർ തിയറി മതോയുടെ മൊബൈൽ ഫോൺ പോക്കറ്റടിച്ചു. ദിവസങ്ങൾക്കുശേഷം നാലംഗ മോഷണ സംഘത്തെ പിടികൂടിയ ഡൽഹി പൊലീസ് അംബാസഡറുടെ സാംസങ് എ 55 ഫോണും വീണ്ടെടുത്തു.
കഴിഞ്ഞ 20നാണു ഭാര്യ സിസെലി മാതോയുമൊത്ത് ഫ്രഞ്ച് അംബാസഡർ ഷോപ്പിങ്ങിനെത്തിയത്.
ഫോൺ പോക്കറ്റടിച്ച വിവരമറിഞ്ഞ ഉടൻ തന്നെ ഡൽഹി പൊലീസിന്റെ വെബ്സൈറ്റിൽ ഓൺലൈനായി പരാതി റജിസ്റ്റർ ചെയ്തു. തൊട്ടടുത്ത ദിവസം ഫ്രഞ്ച് എംബസി ഉദ്യോഗസ്ഥർ പൊലീസിൽ നേരിട്ടു പരാതി നൽകി. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പോക്കറ്റടി സംഘത്തെ കണ്ടെത്തിയത്.
പിടിയിലായ 4 പേരും 20–25ന് ഇടയിൽ പ്രായമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. യമുനാതീരത്തു താമസിക്കുന്ന ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.