ADVERTISEMENT

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിൽ മധുരം കൈമാറി ഇന്ത്യയുടെയും ചൈനയുടെയും സേനാംഗങ്ങൾ ദീപാവലി ആഘോഷിച്ചു. ഡെപ്സങ്, ഡെംചോക് പ്രദേശങ്ങളിൽ നിന്നുള്ള ഇന്ത്യ, ചൈന സൈനിക പിൻമാറ്റം പൂർത്തിയായി തൊട്ടടുത്ത ദിവസമാണ് അതിർത്തിയിലെ കോങ്‌ലാ, ചുസുൽ, കെകെ പാസ്, ഹോട്ട്സ്പ്രിങ് തുടങ്ങിയ സ്ഥലങ്ങളിൽ സേനാംഗങ്ങൾ തമ്മിൽ മധുരവും സമ്മാനങ്ങളും കൈമാറിയത്.

അതേസമയം മുൻപത്തെ പോലെ കലാപരിപാടികൾ ഇക്കുറിയുണ്ടായില്ല. സേനാപിന്മാറ്റത്തിന്റെ തുടർച്ചയായിട്ടുള്ള പട്രോളിങ് ഉടൻ ആരംഭിക്കുമെന്നാണു വിവരം. ഇരുസേനകളുടെയും കമാൻഡിങ് ഓഫിസർമാരുടെ നേതൃത്വത്തിൽ ഇതിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കും. ഇന്ത്യൻ പട്രോളിങ് ദീപാവലിക്കു ശേഷം ആരംഭിക്കുമെന്നാണു സൈനിക വൃത്തങ്ങൾ നൽകുന്ന സൂചന.

English Summary:

Indian and Chinese Troops Share Sweets to Celebrate Diwali at Eastern Ladakh Border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com