ജമ്മു കശ്മീരിൽ ബിജെപിക്ക് ഞെട്ടലായി റാണയുടെ വേർപാട്
ശ്രീനഗർ ∙ ജമ്മു കശ്മീരിലെ നഗ്രോത സീറ്റിലെ എംഎൽഎയും ബിസിനസ് പ്രമുഖനുമായ ദേവേന്ദർ സിങ് റാണയുടെ (59) അപ്രതീക്ഷിത മരണം ബിജെപിക്ക് ഞെട്ടലായി. ദേവേന്ദർ റാണയെ പ്രതിപക്ഷ നേതാവാക്കാനിക്കെയാണ് അന്ത്യമുണ്ടായത്. ഹരിയാനയിലെ ഫരീദാബാദിലുള്ള സ്വകാര്യ ആശുപത്രിയിൽ ഏതാനും ദിവസമായി ചികിത്സയിലായിരുന്നു റാണ. സംസ്കാരം നടത്തി. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ ഇളയസഹോദരനാണ്.

-
Also Read
ഖർഗെയുടെ പരാമർശം; ആയുധമാക്കി ബിജെപി
നാഷനൽ കോൺഫറൻസ് നേതാവായിരുന്ന റാണ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ വിശ്വസ്തനായിരുന്നു. 2021 ഒക്ടോബറിലാണ് ബിജെപിയിൽ ചേർന്നത്. ഇത്തവണ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പ്രമുഖ വാഹന വിതരണ സ്ഥാപനമായ ജംകാഷ് വെഹിക്കിളേഡ്സ് ഗ്രൂപ്പിന്റെ ഉടമയായ റാണ ജമ്മുവിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരനായിരുന്നു. 123 കോടി രൂപയുടെ ആസ്തിയാണ് ഇത്തവണ തിരഞ്ഞെടുപ്പു പത്രികയിൽ വെളിപ്പെടുത്തിയത്. ഗുൻജൻ റാണയാണ് ഭാര്യ. ദേവയാനി, കേത്കി എന്നിവർ പെൺമക്കളും അധിരാജ് സിങ് മകനുമാണ്.