മഹാരാഷ്ട്രയിൽ കളം തെളിഞ്ഞു വിമതരെ ഒരുവിധം പാട്ടിലാക്കി
വിമത സ്ഥാനാർഥികളിൽ ഭൂരിഭാഗം പേരെയും അവസാനനിമിഷം അനുനയിപ്പിച്ച് മഹാവികാസ് അഘാഡിയും (ഇന്ത്യാ സഖ്യം) മഹായുതിയും (എൻഡിഎ) പോരാട്ടക്കളത്തിൽ സജീവമാകുന്നു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്നലെ. 20നാണ് വോട്ടെടുപ്പ്.

മുംബൈ ∙ വിമത സ്ഥാനാർഥികളിൽ ഭൂരിഭാഗം പേരെയും അവസാനനിമിഷം അനുനയിപ്പിച്ച് മഹാവികാസ് അഘാഡിയും (ഇന്ത്യാ സഖ്യം) മഹായുതിയും (എൻഡിഎ) പോരാട്ടക്കളത്തിൽ സജീവമാകുന്നു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്നലെ. 20നാണ് വോട്ടെടുപ്പ്. എൻഡിഎയിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെയുടെയും നേതൃത്വത്തിൽ ഒട്ടേറെ വിമതരെ മെരുക്കി പത്രിക പിൻവലിപ്പിച്ചു.
സംസ്ഥാനത്തിന്റെ ചുമതലയുള്ള രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളെ തുടർന്ന് കോൺഗ്രസിലെ 12 വിമതരും പത്രിക പിൻവലിച്ചു. ഏറെക്കാലം കോർപറേറ്ററായി പ്രവർത്തിച്ച മലയാളി മൊഹ്സിൻ ഹൈദർ ഉൾപ്പെടെയുള്ളവർ മത്സരത്തിൽ നിന്നു പിൻമാറി. എന്നാൽ സാംഗ്ലിയിലെയും പുണെയിലെയും കോൺഗ്രസ് വിമതർ മത്സരരംഗത്ത് തുടരുകയാണ്. മഹാവികാസ് അഘാഡിയിൽ 2 സീറ്റ് വീതം ലഭിച്ച സമാജ്‌വാദി പാർട്ടി 6 സീറ്റിലും സിപിഎം 3 സീറ്റിലും മത്സരിക്കുന്നതും സഖ്യത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയെയും പരസ്യമായി പിന്തുണക്കില്ലെന്ന് മറാഠ സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ പറഞ്ഞു. മറാഠ സമുദായത്തിന്റെ ഭാഗമായി പത്രിക സമർപ്പിച്ച എല്ലാവരോടും പത്രിക പിൻവലിക്കാനും ആവശ്യപ്പെട്ടു. പരോക്ഷമായി പിന്തുണ ലഭിക്കുന്ന സാഹചര്യത്തിൽ, സ്ഥാനാർഥികളെ പിൻവലിക്കാനുള്ള തീരുമാനം ഇന്ത്യാ സഖ്യത്തിന് ആശ്വാസമായി.