ജാർഖണ്ഡ് തിരഞ്ഞെടുപ്പ്; ആദിവാസി വോട്ടുബാങ്കിലേക്ക് ‘നുഴഞ്ഞുകയറാൻ’ പാർട്ടികൾ
ന്യൂഡൽഹി ∙ ബംഗ്ലദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പ്രധാന പ്രചാരണ വിഷയമാക്കി. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ വിഷയത്തിൽ ഊന്നിയാണ് പ്രസംഗിച്ചത്. നുഴഞ്ഞുകയറ്റക്കാർ ജാർഖണ്ഡുകാരുടെ തൊഴിലും ആദിവാസികളുടെ സംവരണാനുകൂല്യവും തട്ടിയെടുത്ത് ‘വോട്ട് ബാങ്കു’കാർക്കു നൽകുമെന്നാണു പ്രധാനമന്ത്രി ആരോപിച്ചത്.

നുഴഞ്ഞു കയറ്റത്തെ തൊഴിലുമായി നേരിട്ടു ബന്ധപ്പെടുത്തുന്നതിലൂടെ പ്രാദേശിക വികാരമുണർത്തുകയാണു ബിജെപിയുടെ ലക്ഷ്യം. അനധികൃത കുടിയേറ്റക്കാരെ അംഗീകരിച്ച് വോട്ടവകാശവും ആനുകൂല്യങ്ങളും നൽകുന്നതിലൂടെ, അർഹരായ നാട്ടുകാർക്കു നാടും വീടും തൊഴിലും നഷ്ടപ്പെടുത്തുകയാണെന്നു ബിജെപി ആരോപിക്കുന്നു. അയൽ സംസ്ഥാനമായ ഛത്തീസ്ഗഡിൽ ഉയർത്തിയ സമാനമായ വാദം ബിജെപിക്കു നേട്ടമുണ്ടാക്കിയിരുന്നു.
സംസ്ഥാനത്ത് 28% പട്ടികവർഗക്കാരുണ്ട്. അതിനാൽ ആദിവാസി വോട്ടുകളും പാർട്ടി ലക്ഷ്യമിടുന്നു. മേഖലയിലെ ആദിവാസി നേതാക്കളെ പ്രകീർത്തിക്കാൻ ബിജെപി നേതാക്കളും ആർഎസ്എസ് നേതാക്കളും പിശുക്കു കാണിക്കുന്നില്ല. ഏകവ്യക്തി നിയമത്തിൽ നിന്ന് ആദിവാസി, ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കുമെന്നു ബിജെപി പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ട്. ജാർഖണ്ഡിലെ 81 ൽ 28 സീറ്റുകൾ ആദിവാസി സംവരണമാണ്. ഇതിൽ 2 എണ്ണം മാത്രമാണു 2019 ൽ ബിജെപിക്കു നേടാനായത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ, 14 ൽ 8 സീറ്റുകൾ ജയിച്ചെങ്കിലും 5 പട്ടികവർഗ സീറ്റുകളിൽ ഒന്നിൽപോലും ബിജെപി ജയിച്ചില്ല.
30 വിമതരെ ബിജെപി പുറത്താക്കി
ന്യൂഡൽഹി ∙ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ റിബൽ സ്ഥാനാർഥികളായി മത്സരിക്കുന്നവരടക്കം 30 നേതാക്കളെ ബിജെപി പുറത്താക്കി. ചന്ദ്രമാ കുമാരി (പലാമു), കുങ്കുമ ദേവി (ഹസാരിബാഗ്), ജൂലി ദേവി (ഡുംക), ബൽവന്ത് സിങ് (ലതേഹർ), അരവിന്ദ് സിങ് (ഖർസ്വാൻ), ബൻകെ ബിഹാരി (ഹസാരിബാഗ്), ചിത്രാഞ്ജൻ സാവു (ബൊകാരോ), ഹസാരി പ്രസാദ് സാഹു എന്നീ നേതാക്കളടക്കമുള്ളവരെയാണ് 6 വർഷത്തേക്കു പുറത്താക്കിയത്.