നിയമ സംശയത്തിന് ഉത്തരവുമായി ‘എഐ–ലോയർ’ ഹാജർ
ന്യൂഡൽഹി ∙ വധശിക്ഷ ഇന്ത്യയിൽ നിയമവിധേയമാണോ എന്ന സംശയം ഉന്നയിച്ചത് സാക്ഷാൽ ചീഫ് ജസ്റ്റിസ് തന്നെ. കൈകെട്ടി കോട്ടിട്ടു നിന്ന ‘എഐ–ലോയർ’ നിമിഷനേരം കൊണ്ട് നിയമവിധേയമായ വധശിക്ഷയെക്കുറിച്ചു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന് ക്ലാസെടുത്തു. നിയമസംബന്ധമായ ഏതുവിവരവും പരിചയപ്പെടുത്തുന്ന എഐ–ലോയർ ഉൾപ്പെടെ

ന്യൂഡൽഹി ∙ വധശിക്ഷ ഇന്ത്യയിൽ നിയമവിധേയമാണോ എന്ന സംശയം ഉന്നയിച്ചത് സാക്ഷാൽ ചീഫ് ജസ്റ്റിസ് തന്നെ. കൈകെട്ടി കോട്ടിട്ടു നിന്ന ‘എഐ–ലോയർ’ നിമിഷനേരം കൊണ്ട് നിയമവിധേയമായ വധശിക്ഷയെക്കുറിച്ചു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന് ക്ലാസെടുത്തു. നിയമസംബന്ധമായ ഏതുവിവരവും പരിചയപ്പെടുത്തുന്ന എഐ–ലോയർ ഉൾപ്പെടെ സവിശേഷമായ നീതിന്യായ കാഴ്ചയും പാഠശാലയുമായി മാറുകയാണ് സുപ്രീം കോടതി വളപ്പിലെ പുതിയ നാഷനൽ ജുഡീഷ്യൽ മ്യൂസിയവും ആർക്കൈവും. ഇന്ത്യയുടെ നീതിന്യായ മേഖലയുടെ ചരിത്രവും വർത്തമാനവും തെളിഞ്ഞുനിൽക്കുന്ന മ്യൂസിയം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉദ്ഘാടനം ചെയ്തു. തൽക്കാലം കോടതി വളപ്പിലേക്ക് പാസ് ലഭിക്കുന്നവർക്കു മാത്രമാണ് പ്രവേശനം. ഈ മാസം അവസാനത്തോടെ പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കും.
ഭരണഘടന രൂപീകരണത്തിന്റെയും സുപ്രീം കോടതിയുടെയും വളർച്ചയും പരിണാമവും വ്യക്തമാക്കുന്ന കാഴ്ചകൾ മ്യൂസിയത്തിലുണ്ട്. ജഡ്ജിമാർ ഇരിക്കുന്ന കസേരകൾക്കു സംഭവിച്ച മാറ്റം, പഴയ രേഖകൾ, നിയമരംഗത്തെ പ്രമുഖരെക്കുറിച്ചുള്ള വിവരങ്ങൾ, ജഡ്ജിമാരെ പരിചയപ്പെടുത്തൽ, നാഴികക്കല്ലായ വിധിന്യായങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങി വിവര സമ്പന്നമാണ് മ്യൂസിയം. അതേസമയം, മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്നു സുപ്രീം കോടതി ബാർ അസോസിയേഷൻ അംഗങ്ങൾ വിട്ടുനിന്നു. മ്യൂസിയത്തിനായി ഉപയോഗിച്ച സ്ഥലം തങ്ങൾക്ക് ലൈബ്രറിക്കും കഫെ, ലൗഞ്ചുകൾക്കുമായി അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിന്റെ പേരിലാണിത്. തീരുമാനത്തോട് അസോസിയേഷൻ പ്രസിഡന്റ് കപിൽ സിബൽ യോജിച്ചില്ലെങ്കിലും നിർവാഹക സമിതിയിൽ വോട്ടിട്ടാണു ചടങ്ങ് ബഹിഷ്കരിക്കാൻ അസോസിയേഷൻ തീരുമാനിച്ചത്.