യെഡിയൂരപ്പയെ കുറ്റവിചാരണ ചെയ്യണമെന്ന് നിർദേശം
ബെംഗളൂരു∙ കോവിഡ് കാലത്ത് ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയെയും മുൻ ആരോഗ്യമന്ത്രി ശ്രീരാമുലുവിനെയും കുറ്റവിചാരണ ചെയ്യണമെന്ന് അന്വേഷണ റിപ്പോർട്ട്. ബിജെപി സർക്കാരിന്റെ കാലത്തെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തിയ റിട്ട. ജസ്റ്റിസ് ജോൺ മൈക്കൽ ഡിക്കുഞ്ഞയുടേതാണ് നിർദേശം. 2020ൽ 3 ലക്ഷം പിപിഇ കിറ്റുകൾ ചൈനീസ്, ഹോങ്കോങ് കമ്പനികളിൽ നിന്നു വാങ്ങിയതിലാണു ക്രമക്കേട് ആരോപിക്കുന്നത്. കുറ്റം മറയ്ക്കാൻ രേഖകളിൽ കൃത്രിമം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

ബെംഗളൂരു∙ കോവിഡ് കാലത്ത് ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയെയും മുൻ ആരോഗ്യമന്ത്രി ശ്രീരാമുലുവിനെയും കുറ്റവിചാരണ ചെയ്യണമെന്ന് അന്വേഷണ റിപ്പോർട്ട്. ബിജെപി സർക്കാരിന്റെ കാലത്തെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തിയ റിട്ട. ജസ്റ്റിസ് ജോൺ മൈക്കൽ ഡിക്കുഞ്ഞയുടേതാണ് നിർദേശം. 2020ൽ 3 ലക്ഷം പിപിഇ കിറ്റുകൾ ചൈനീസ്, ഹോങ്കോങ് കമ്പനികളിൽ നിന്നു വാങ്ങിയതിലാണു ക്രമക്കേട് ആരോപിക്കുന്നത്. കുറ്റം മറയ്ക്കാൻ രേഖകളിൽ കൃത്രിമം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ചർച്ച ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. നടപടിക്രമങ്ങൾ പാലിച്ചിരുന്നെന്നും അന്വേഷണത്തെ ഭയക്കുന്നില്ലെന്നും യെഡിയൂരപ്പ പ്രതികരിച്ചു.