ന്യൂഡൽഹി ∙ നിയമം വഴി സർക്കാർ സ്ഥാപനമായി മാറിയാലും ന്യൂനപക്ഷ പദവിക്കു ഭരണഘടനാപരിരക്ഷയുണ്ടാകുമെന്ന അലിഗഡ് മുസ്‌ലിം സർവകലാശാല (എഎംയു) കേസിലെ സുപ്രീം കോടതി വി‌ധിയുടെ പേരിൽ നിയമയുദ്ധം മുറുകും. എഎംയുവിന്റെ ന്യൂനപക്ഷ പദവി സംബന്ധിച്ചു തീരുമാനമെടുക്കാൻ നിയോഗിക്കപ്പെടുന്ന പുതിയ ബെഞ്ചിനു മുന്നിൽ ന്യൂനപക്ഷ പദവി പാടില്ലെന്ന് കേന്ദ്ര സർക്കാർ വാദിക്കുമെന്നു ബിജെപി വ്യക്തമാക്കിക്കഴിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഎംയുവിനെ ന്യൂനപക്ഷ സ്ഥാപനമായി അംഗീകരിച്ചാൽ, എസ്‌സി–എസ്ടി, സാമ്പത്തിക–സാമൂഹിക പിന്നാക്ക വിഭാഗങ്ങൾക്കായി സീറ്റുകൾ സംവരണം ചെയ്യാൻ കഴിയില്ലെന്നു കേന്ദ്ര സർക്കാർ പറയുന്നു. നിയമവും ഭരണഘടനാവ്യവസ്ഥകളും ചൂണ്ടിക്കാട്ടിയുള്ള വിധിയിൽ എഎംയുവിന് ന്യൂനപക്ഷ പദവിക്ക് അർഹതയുണ്ടെന്നു വ്യക്തമാണ്. ഈ വിധിയുടെ പശ്ചാത്തലത്തിൽ, എഎംയുവിന്റെ കാര്യത്തിൽ അന്തിമ തീർപ്പ് റെഗുലർ ബെഞ്ച് കൈക്കൊള്ളണമെന്ന നിർദേശമാണ് കഴിഞ്ഞ ദിവസത്തെ വിധിയിലുള്ളത്. പുതിയ വ്യാഖ്യാനങ്ങളും വാദമുഖങ്ങളും അവതരിപ്പിച്ച് പദവി അനുവദിക്കുന്നതിനെ പ്രതിരോധിക്കാനാകും കേന്ദ്ര സർക്കാർ ശ്രമം. ഏഴംഗ ബെഞ്ചിൽ നിന്നുണ്ടായ ഭൂരിപക്ഷ വിധിക്കു 4–3 വ്യത്യാസം മാത്രമേയുള്ളുവെന്നതും നിയമയുദ്ധം ശക്തമാക്കാൻ കാരണമാകും.

ADVERTISEMENT

കേന്ദ്ര സർക്കാരിന്റെ മറ്റു വാദങ്ങൾ

∙ 1920ലെ അലിഗഡ് മുസ്‌ലിം നിയമപ്രകാരം, എഎംയു സ്വമേധയാ ആണ് ന്യൂനപക്ഷ പദവി ബ്രിട്ടിഷ് സർക്കാരിൽ അടിയറ വച്ചത്. സ്ഥാപനത്തിനു മുസ്‌ലിം സ്വഭാവം നിലനിർത്തുന്നതിനു പകരം, ബ്രിട്ടിഷ് സർക്കാരിനോടു സഹകരിക്കാനാണ് സ്ഥാപന മേധാവിമാർ തീരുമാനിച്ചത്.

∙ എഎംയുവിനു മേൽ ബ്രിട്ടിഷ് സർക്കാരിനു നിയന്ത്രണമുണ്ടായിരുന്നതു നിയമത്തിൽ വ്യക്തമാണ്. നേരത്തേയുണ്ടായിരുന്ന ഭരണസമിതി പിരിച്ചുവിടുകയും വസ്തുവകകളും തീരുമാനമെടുക്കാനുള്ള അധികാരവും മതനിരപേക്ഷ സർക്കാരിനു നൽകുകയാണ് നിയമത്തിലൂടെ ചെയ്തത്.

ADVERTISEMENT

∙ 1920–ലെ നിയമത്തോടെ ഭരണകാര്യങ്ങൾ പ്രധാനമായും ന്യൂനപക്ഷ ഇതര ആളുകളിലായിരുന്നു. മതസ്ഥാപനമാകാതെ മതനിരപേക്ഷ സ്ഥാപനമാകണമെന്നതു ബ്രിട്ടിഷ് സർക്കാരും നിർബന്ധമാക്കി.

∙ ന്യൂനപക്ഷ പദവി അടിയറ വച്ചതു അസീസ് ബാഷ കേസിലെ വിധിയിലുണ്ട്. അതു മറികടക്കാനും ന്യൂനപക്ഷ പദവി എഎംയുവിന് തിരിച്ചു നൽകാനും 1981–ൽ പാർലമെന്റ് പാസാക്കിയ നിയമഭേദഗതിക്ക് സാധുതയില്ല. സുപ്രീംകോടതിയുടെ മുൻകാല തീരുമാനങ്ങൾക്ക് എതിരാണത്.

ADVERTISEMENT

∙ സ്ഥാപിച്ചതും നടത്തിപ്പും ന്യൂനപക്ഷ സമുദായമായിരിക്കണമെന്നതുൾപ്പെടെ വ്യവസ്ഥകൾ പാലിക്കാതെ പദവി അനുവദിക്കുന്നതു പിന്നീടു ദുരുപയോഗം ചെയ്യപ്പെടാം. സ്ഥാപനത്തിന്റെ പിറവിയല്ല, മറിച്ചു സ്ഥാപന രൂപീകരണവുമായി ബന്ധപ്പെട്ട നിയമനിർമാണമാണ് ന്യൂനപക്ഷ പദവിയുടെ അടിസ്ഥാനം.

∙ എഎംയുവിലെ സർക്കാർ ഇടപെടൽ, സദുദ്ദേശ്യത്തോടെയുള്ളതാണ്. ദേശീയ, ന്യൂനപക്ഷരഹിതസ്വഭാവം നിയമത്തിലുണ്ട്.

English Summary:

Aligarh University case: Central government and BJP's strong stand not to grant minority status