ആരെതിർത്താലും വഖഫ് ബിൽ പാസാക്കുമെന്ന് അമിത് ഷാ
ന്യൂഡൽഹി ∙ ആരെതിർത്താലും വഖഫ് ബിൽ പാസാക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ക്ഷേത്രങ്ങളുടെയും ഗ്രാമീണരുടെയും ഭൂമി വഖഫ് ബോർഡ് തട്ടിയെടുക്കുന്നുവെന്നും മാറ്റത്തിനു സമയമായെന്നും അദ്ദേഹം ജാർഖണ്ഡിലെ ബഗ്‌മാരയിൽ തിരഞ്ഞെടുപ്പു റാലിയിൽ പറഞ്ഞു.

ന്യൂഡൽഹി ∙ ആരെതിർത്താലും വഖഫ് ബിൽ പാസാക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ക്ഷേത്രങ്ങളുടെയും ഗ്രാമീണരുടെയും ഭൂമി വഖഫ് ബോർഡ് തട്ടിയെടുക്കുന്നുവെന്നും മാറ്റത്തിനു സമയമായെന്നും അദ്ദേഹം ജാർഖണ്ഡിലെ ബഗ്‌മാരയിൽ തിരഞ്ഞെടുപ്പു റാലിയിൽ പറഞ്ഞു. ഏക വ്യക്തി നിയമം (യുസിസി) നടപ്പാക്കുന്നതിനെയും ആർക്കും തടയാനാവില്ലെന്നും ആദിവാസികളെ ഇതിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുമെന്നും ഷാ ആവർത്തിച്ചു. ജാർഖണ്ഡിൽ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം നുഴഞ്ഞുകയറ്റക്കാരെ വോട്ടു ബാങ്കാക്കുകയാണെന്നും ബിജെപി ജാർഖണ്ഡിൽ അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റക്കാരെ ബംഗ്ലദേശിലേക്കു തിരികെ അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒബിസി സംവരണത്തിന് എതിരാണു കോൺഗ്രസെന്നു വീണ്ടും കുറ്റപ്പെടുത്തി.