‘പരമ്പരാഗത മാധ്യമങ്ങൾക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പ്രതിഫലം നൽകണം’; ദേശീയ പത്രദിന സമ്മേളനത്തിൽ മന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി ∙ പരമ്പരാഗത മാധ്യമങ്ങളിൽനിന്നുള്ള വാർത്തകളും മറ്റും ഉപയോഗിക്കുന്നതിന് ഡിജിറ്റൽ ഇടനില പ്ലാറ്റ്ഫോമുകൾ ഉചിതമായ പ്രതിഫലം നൽകണമെന്നു കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. സ്വാതന്ത്ര്യസമരത്തിനും ജനാധിപത്യ സംരക്ഷണത്തിനും മാധ്യമങ്ങൾ നൽകിയ സംഭാവനങ്ങൾ അംഗീകരിക്കപ്പെടണമെന്നും ദേശീയ പത്രദിനത്തിന്റെ ഭാഗമായി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നടത്തിയ സമ്മേളനത്തിൽ ഓൺലൈനായി പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.

മാധ്യമരംഗം നേരിടുന്ന നാലു വെല്ലുവിളികളിൽ ഒന്നായാണു ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉചിതമായ പ്രതിഫലം നൽകാത്തതിനെ മന്ത്രി വിശേഷിപ്പിച്ചത്. മാധ്യമപ്രവർത്തകരെ പരിശീലിപ്പിച്ചെടുക്കുക, വാർത്തയുടെ സത്യാവസ്ഥ പരിശോധിക്കുക, ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ഏറെ സമയവും പണവും നിക്ഷേപിച്ചാണ് മുഖ്യധാരാ മാധ്യമങ്ങളുടെ പ്രവർത്തനം. ഈ അധ്വാനത്തിന് അനുസൃതമായ പ്രതിഫലമില്ലാതെയാണ് ഡിജിറ്റൽ മാധ്യമങ്ങൾ ഈ വാർത്തകൾ ഉപയോഗിക്കുന്നത്.
വ്യാജ വാർത്തകളാണു മറ്റൊരു വെല്ലുവിളി; ഇതു മാധ്യമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നു. ചില വാർത്തകൾക്കു കൂടുതൽ പ്രാധാന്യം നൽകുകയും മറ്റുള്ളവയെ അപ്രധാനമാക്കുകയും ചെയ്യുന്ന തരത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുള്ള ആൽഗരിതങ്ങൾ, ബൗദ്ധിക സ്വത്തവകാശത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സ്വാധീനം എന്നിവയും പ്രശ്നങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി എൽ. മുരുകൻ, കേന്ദ്ര വാർത്താവിതരണ സെക്രട്ടറി സഞ്ജയ് ജാജു, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അധ്യക്ഷ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി എന്നിവർ പ്രസംഗിച്ചു.