ഇന്ന് നിശ്ശബ്ദ പ്രചാരണം; മഹാരാഷ്ട്ര നാളെ പോളിങ് ബൂത്തിലേക്ക്
മുംബൈ∙ മൂന്നാഴ്ച നീണ്ടുനിന്ന പരസ്യപ്രചാരണത്തിനു സമാപനം. സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങവെ ആത്മവിശ്വാസത്തിൽ മുന്നണികൾ. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങൾ ഇന്നു നിശ്ശബ്ദ പ്രചാരണ ദിനത്തിൽ നടക്കും. പോളിങ് ബൂത്തിലേക്ക് പരമാവധി വോട്ടർമാരെ എത്തിക്കാനുള്ള ശ്രമത്തിലാണു പാർട്ടികൾ. തിരഞ്ഞെടുപ്പു കമ്മിഷനും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളുമെല്ലാം വോട്ടിങ് ശതമാനം ഉയർത്താനുള്ള പ്രചാരണങ്ങൾ സജീവമാക്കി.

ഇതുവരെ കാണാത്ത വിധത്തിലുള്ള ആവേശം കൊട്ടിക്കയറിയ പ്രചാരണമായിരുന്ന ഇത്തവണത്തേത്. വിഷയങ്ങളും വിവാദങ്ങളും മാറിമാറിവന്നു. ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ശ്രമിച്ചു. എന്നാൽ, സ്വന്തം പാളയത്തിൽ നിന്നു തന്നെ എതിർപ്പുണ്ടായി. സഖ്യകക്ഷി നേതാവ് അജിത് പവാർ, ബിജെപി നേതാക്കളായ അശോക് ചവാൻ, ബിജെപി നേതാവ് പങ്കജ മുണ്ടെ ഉൾപ്പെടെയുള്ളവർ എതിർപ്പുമായി രംഗത്തെത്തി.വിലക്കയറ്റം, കർഷക പ്രശ്നം, ക്രമസമാധാനം, തൊഴില്ല്ലായ്മ തുടങ്ങിയ വിഷയങ്ങളിലാണ് മഹാ വികാസ് അഘാഡി പ്രചാരണം നയിച്ചത്. വികസനക്കുതിപ്പിന്റെ വേഗം പറഞ്ഞ് മഹായുതി ഇതിനെ നേരിട്ടു. അടൽസേതു കടൽപാലം, മെട്രോ 3, സമൃദ്ധി എക്സ്പ്രസ് പാത, തീരദേശ റോഡ് തുടങ്ങി വമ്പൻ പദ്ധതികൾ ഉയർത്തിക്കാണിച്ചായിരുന്നു പ്രചാരണം. ഷിൻഡെ സർക്കാരിന്റെ ജനക്ഷേമ പദ്ധതിയായ ലാഡ്കി ബഹിൻ സ്ത്രീ വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ.
സംസ്ഥാനത്തിന്റെ 6 മേഖലകളിലും വ്യത്യസ്തങ്ങളായ വിഷയങ്ങളാണ് ഉയരുന്നത്. രണ്ടായിരത്തിലേറെ സ്വതന്ത്രമാരുൾപ്പെടെ മുൻ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 28 ശതമാനം സ്ഥാനാർഥികളാണ് ഇത്തവണ അധികം മത്സരിക്കുന്നത്.
കലാശക്കൊട്ട് കോട്ടകളിൽ
പ്രധാനപ്പെട്ട നേതാക്കളെല്ലാം മണ്ഡലത്തിൽ കലാശക്കൊട്ടിന് എത്തിയിരുന്നു. ബാരാമതിയിൽ അജിത് പവാറും ശരദ് പവാറും പങ്കെടുത്ത വൻസമ്മേളനങ്ങൾ നടന്നു. മലബാർ ഹില്ലിലെ മഹായുതി സ്ഥാനാർഥി മംഗൾ പ്രഭാത് ലോധ ഏകതാ റാലിയെന്ന പേരിൽ റോഡ് ഷോ നടത്തി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവരും കൊട്ടിക്കലാശം ഗംഭീരമാക്കി.
മത്സരിച്ച് വാഗ്ദാനങ്ങൾ സ്ത്രീകൾക്ക്
∙ എംവിഎ: പ്രതിമാസം 3000 രൂപ. എല്ലാ സ്ത്രീകൾക്കും സൗജന്യ ബസ് യാത്ര.
∙ എൻഡിഎ: സ്ത്രീകൾക്കുള്ള പ്രതിമാസ സഹായം 1500 രൂപയിൽ നിന്ന് 2100 ആക്കും.
കർഷകർക്ക്
∙ എംവിഎ: മൂന്നു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളും.
∙ എൻഡിഎ: കാർഷിക കടം എഴുതിത്തള്ളും.
ക്ഷേമം
∙ എംവിഎ: 25 ലക്ഷം രൂപയുടെ കുടുംബ ആരോഗ്യ ഇൻഷുറൻസ്
∙ എൻഡിഎ: എല്ലാവർക്കും വീടും ഭക്ഷണവും ഉറപ്പാക്കും
വിദ്യാർഥികൾ; ഉദ്യോഗാർഥികൾ
∙ എംവിഎ: തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 4000 രൂപ.
∙ എൻഡിഎ: വിദ്യാർഥികൾക്കു പഠനസഹായവും തൊഴിലും ഉറപ്പാക്കും.