രാജി ആവശ്യം: വഴങ്ങാതെ ബിരേൻ; കേന്ദ്രവും മൗനത്തിൽ
ഭൂരിപക്ഷം ബിജെപി എംഎൽഎമാരും എതിരായിട്ടും രാജിവയ്ക്കണമെന്ന ആവശ്യത്തിന് മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് വഴങ്ങുന്നില്ല. സർക്കാരിനെതിരെ സമരവുമായി എത്തിയ പൗരസംഘടനകളെയും ബിരേൻ കൈപ്പിടിയിലാക്കി. ബിജെപി കേന്ദ്രനേതൃത്വം പോലും ബിരേൻ സിങ്ങിനെ മാറ്റാൻ ധൈര്യപ്പെടുന്നില്ല.

ഇംഫാൽ∙ ഭൂരിപക്ഷം ബിജെപി എംഎൽഎമാരും എതിരായിട്ടും രാജിവയ്ക്കണമെന്ന ആവശ്യത്തിന് മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് വഴങ്ങുന്നില്ല. സർക്കാരിനെതിരെ സമരവുമായി എത്തിയ പൗരസംഘടനകളെയും ബിരേൻ കൈപ്പിടിയിലാക്കി. ബിജെപി കേന്ദ്രനേതൃത്വം പോലും ബിരേൻ സിങ്ങിനെ മാറ്റാൻ ധൈര്യപ്പെടുന്നില്ല.
കലാപം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് ബിരേനെതിരെ പ്രതിഷേധം ശക്തമായത്. 37 ബിജെപി എംഎൽഎമാരിൽ കുക്കി വിഭാഗം എംഎൽഎമാർ ഉൾപ്പെടെ 19 പേർ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തില്ല. 20 പേർ കേന്ദ്ര നേതൃത്വത്തോട് ബിരേനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. സായുധ മെയ്തെയ് സംഘടന ആരംഭായ് തെംഗോലിനെ ഉപയോഗിച്ച് ബിരേൻ മന്ത്രിമാരെയും എംഎൽഎമാരെയും വരുതിക്ക് നിർത്തിയിരിക്കുകയാണെന്നു ഭരണപക്ഷ എംഎൽഎ പറഞ്ഞു.