ന്യൂഡൽഹി ∙ അടിയന്തരാവസ്ഥക്കാലത്തു കാലാവധി നീട്ടിയെടുത്ത സർക്കാരാണു മതനിരപേക്ഷത, സോഷ്യലിസം തുടങ്ങിയ വാക്കുകൾ ഭരണഘടനാ ആമുഖത്തിൽ കൂട്ടിച്ചേർത്തതെന്നും അതുകൊണ്ട് അവ അസാധുവാക്കണമെന്നുമുള്ള വാദം നിരാകരിച്ചുകൊണ്ടാണ് ഇതുസംബന്ധിച്ച ഹർജികൾ സുപ്രീം കോടതി തള്ളിയത്. ലോക്സഭയുടെ സാധാരണ കാലാവധി 1976 മാർച്ച് 18നു കഴിഞ്ഞിരുന്നതായും അടിയന്തരാവസ്ഥയുടെ പേരിൽ കാലാവധി നീട്ടിയെടുത്ത ഇന്ദിര സർക്കാരിന്റെ നടപടി ജനഹിതമായി കാണാൻ കഴിയില്ലെന്നുമാണ് ഹർജിക്കാർ വാദിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നാൽ, അടിയന്തരാവസ്ഥക്കാലത്താണെന്നതും പാർലമെന്റിന്റെ നീട്ടിയ കാലാവധി സമയത്താണ് ഭേദഗതി പാസാക്കിയതെന്നുമുള്ള വിഷയം പിന്നീടു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ (1978) ലോക്സഭ ചർച്ച ചെയ്തെന്നു കോടതി ചൂണ്ടിക്കാട്ടി. കൂട്ടിച്ചേർക്കപ്പെട്ട വാക്കുകളെക്കുറിച്ചു വിശദ പരിശോധനയുണ്ടായെന്നു കോടതി പറഞ്ഞു.

ADVERTISEMENT

പല വിധിന്യായങ്ങളിൽ ഇവ കോടതി ശരിവച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനു സാമ്പത്തിക ഭരണനിർവഹണത്തിന്റെ ഘടന തീരുമാനിക്കാമെന്നതു പ്രോപ്പർട്ടി ഓണേഴ്സ് അസോസിയേഷൻ കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതുനിക്ഷേപത്തിൽ നിന്നു സർക്കാർ–സ്വകാര്യ സഹവർത്തിത്വത്തിലേക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പരിണമിച്ചതായും ബെഞ്ച് നിരീക്ഷിച്ചു.

സോഷ്യലിസ്റ്റ്, മതനിരപേക്ഷത തുടങ്ങിയ വാക്കുകൾ ആമുഖത്തിൽ ഉൾപ്പെടുത്തുന്നതിനോടു ഭരണഘടനാസഭ യോജിച്ചില്ലെന്നതു ശരിയാണ്. എന്നാൽ, ഭേദഗതിക്കുള്ള അവകാശം പാർലമെന്റിനു നൽകിയതു വഴി ഭരണഘടന ജീവനുള്ള രേഖയായെന്നും കോടതി ചൂണ്ടിക്കാട്ടി. 

ADVERTISEMENT

ഹർജിക്കാരുടെ വാദങ്ങൾ

∙ 1949 നവംബർ 26ന് അംഗീകരിച്ച ഭരണഘടനയിലേക്കു മുൻകാല പ്രാബല്യത്തോടെയാണ് 1976 ൽ വാക്കുകൾ കൂട്ടിച്ചേർത്തത്.

∙ ഭരണഘടന തയാറാക്കിയ ഭരണഘടനാസഭ മതനിരപേക്ഷത എന്ന വാക്ക് മനഃപൂർവം ഒഴിവാക്കിയതാണ്; തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ സാമ്പത്തിക നയത്തെ നിയന്ത്രിക്കുമെന്നതിനിലാണ് സോഷ്യലിസ്റ്റ് എന്ന വാക്ക് ഒഴിവാക്കിയത്.

ADVERTISEMENT

∙ അടിയന്തരാവസ്ഥക്കാലത്ത് കാലാവധി നീട്ടിയെടുത്ത സർക്കാരാണ് 42–ാം ഭേദഗതി കൊണ്ടുവന്നത്.

കോടതി നിരീക്ഷണങ്ങൾ

∙ ഭേദഗതിക്കുള്ള സർക്കാരുകളുടെ അധികാരം അനിഷേധ്യവും ചോദ്യം ചെയ്യാനാകാത്തതുമാണ്. അടിസ്ഥാന സ്വഭാവം ഇല്ലാതാക്കുന്ന ഭേദഗതികളാണു ചോദ്യം ചെയ്യാനാകുക. 1949 നവംബർ 26ന് ആണു ഭരണഘടന അംഗീകരിച്ചത് എന്നതു കൊണ്ട്, പിന്നീടു ഭേദഗതി വരുത്താനുള്ള അവകാശം ഇല്ലാതാകുന്നില്ല. അതുകൊണ്ട് 1976 ഭേദഗതി മുൻകാല പ്രാബല്യത്തോടെ കൊണ്ടുവന്നെന്ന വാദം നിലനിൽക്കില്ല. ഈ വാദം അംഗീകരിച്ചാൽ, മറ്റു ഭേദഗതികളെയും ബാധിക്കും.

∙ സമത്വം എന്ന അവകാശത്തിന്റെ ഒരുവശമാണു മതനിരപേക്ഷത. മതനിരപേക്ഷത 1949ൽ അവ്യക്തമായിരുന്നു. കാലക്രമത്തിൽ ഇന്ത്യ മതനിരപേക്ഷതയ്ക്കു സ്വന്തം വ്യാഖ്യാനം കണ്ടെത്തി. അതുപ്രകാരം, സർക്കാർ ഒരു മതത്തെയും പിന്തുണയ്ക്കുകയോ മതവിശ്വാസം പിന്തുടരുന്നതിനെ കുറ്റകരമാക്കുകയോ ചെയ്യുന്നില്ല.

∙ സ്വകാര്യസംരഭകരെയോ വ്യവസായത്തെയോ നിയന്ത്രിക്കുകയല്ല, മറിച്ചു സാമൂഹിക, സാമ്പത്തിക ഉന്നതിയാണ് സോഷ്യലിസം എന്ന വാക്ക് ലക്ഷ്യമിടുന്നത്. ജനകീയ സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ നിയന്ത്രിക്കുന്ന ഒന്നായി ഇന്ത്യൻ പശ്ചാത്തലത്തിൽ സോഷ്യലിസത്തെ കാണാനാകില്ല. അരികുവൽക്കരിക്കപ്പെട്ടവരുടെ ഉന്നതിക്കു സഹായിച്ചുകൊണ്ട്, വർഷങ്ങളെടുത്തു സ്വകാര്യ മേഖല പൂത്തു തളിർക്കുകയാണു ചെയ്തത്.

English Summary:

Lok Sabha verified addition of words 'secularism' and 'socialism': Supreme Court