കരാർ റദ്ദാക്കൽ: അദാനിക്ക് വീണ്ടും തിരിച്ചടി; പുനർചിന്തയിൽ ആന്ധ്ര, ശ്രീലങ്ക
ന്യൂഡൽഹി ∙ അദാനി ഗ്രീൻ എനർജി കമ്പനി ഉൽപാദിപ്പിക്കുന്ന സൗരോർജം വാങ്ങുന്നതിനായി ഒപ്പിട്ട കരാർ റദ്ദാക്കാൻ ആന്ധ്രപ്രദേശ് സർക്കാർ ആലോചിക്കുന്നു. കരാറിൽ പങ്കാളിയായിരുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയോട് വിഷയത്തിൽ അന്വേഷണം നടത്താൻ ആവശ്യപ്പെടും.

-
Also Read
മണിപ്പുരിൽ വീണ്ടും സംഘർഷാവസ്ഥ
വിവിധ സംസ്ഥാനങ്ങളിൽ കരാർ ലഭിക്കുന്നതിനായി 2092 കോടി രൂപയുടെ കൈക്കൂലി നൽകിയെന്നും ഈ കരാറിന്റെ അടിസ്ഥാനത്തിൽ യുഎസിൽനിന്ന് ധനസമാഹരണം നടത്തിയെന്നും കാട്ടി യുഎസ് കോടതി ഗൗതം അദാനി ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം നൽകിയതിനെ തുടർന്നാണ് നടപടി.
കൈക്കൂലി ആരോപണങ്ങളിൽനിന്ന് മുക്തി നേടും വരെ അദാനി ഗ്രൂപ്പിൽ പുതിയ നിക്ഷേപം നടത്തില്ലെന്ന് ഫ്രഞ്ച് ഊർജകമ്പനിയായ ടോട്ടൽ എനർജീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അദാനി ഗ്രൂപ്പിലെ ഏറ്റവും വലിയ വിദേശനിക്ഷേപകരിലൊന്നാണ് ടോട്ടൽ എനർജീസ്. അദാനി ഗ്രൂപ്പ് മുഖ്യപങ്കാളിയായ ശ്രീലങ്കയിലെ തുറമുഖ വികസനം സംബന്ധിച്ചു കൂടുതൽ പരിശോധന നടത്തുമെന്നു ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തുറമുഖ വികസനത്തിനായി 50 കോടി യുഎസ് ഡോളർ വായ്പ നൽകാമെന്നേറ്റ യുഎസ് ഇന്റർനാഷനൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ, അദാനി ഗ്രൂപ്പിനെതിരെ അഴിമതിയാരോപണം ഉയർന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്ന് ശ്രീലങ്കയെ അറിയിച്ചിട്ടുണ്ട്.
ആന്ധാപ്രദേശിൽ മുൻ സർക്കാരിന്റെ കാലത്ത് നടന്ന ഇടപാടിൽ മുഖ്യമന്ത്രിയായിരുന്ന ജഗൻ മോഹൻ റെഡ്ഡിക്ക് 1750 കോടി രൂപ നൽകിയെന്നായിരുന്നു ആരോപണം. യുഎസ് കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവന്നതിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ സംസ്ഥാനം കരാർ റദ്ദാക്കുന്നത് പോലെയുള്ളൊരു നടപടി എടുക്കുന്നത്.
എൻഡിഎ സഖ്യകക്ഷിയായ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയാണ് ആന്ധ്ര ഭരിക്കുന്നത്. കേന്ദ്രസർക്കാർ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ മറുപടി നൽകേണ്ട ആവശ്യം ബിജെപിക്കില്ലെന്നും പാർട്ടി വക്താവ് ഗോപാൽ കൃഷ്ണ അഗർവാൾ പറഞ്ഞു.
രാജ്യാന്തര ഏജൻസിസായ മൂഡിസിന് പിന്നാലെ ഫിച്ചും എസ് ആൻഡ് പിയും അദാനി ഓഹരികളുടെ നിലവാരം താഴ്ത്തിയിട്ടുണ്ട്. അദാനി എനർജിയുടെ ഓഹരി വിലയിൽ ഇന്നലെ 7.3% ഇടിവാണ് സംഭവിച്ചത്. അദാനി വിൽമറിലെ 12% ഓഹരികൾ വിറ്റഴിക്കാനുള്ള തീരുമാനം ഉടൻ നടപ്പാക്കേണ്ടെന്നും ഗ്രൂപ്പ് തീരുമാനിച്ചു. ഓഹരി വിലയിലെ ഇടിവിനെ തുടർന്നാണിത്.