‘ന്യൂനപക്ഷ പീഡനം വർധിച്ചെന്ന് മോദിയോട് പറഞ്ഞു’: അംഗല മെർക്കലിന്റെ ആത്മകഥയിൽ മോദിയും മൻമോഹനും
ന്യൂഡൽഹി ∙ ഇന്ത്യയിൽ 2014നുശേഷം മുസ്‌ലിംകൾ അടക്കമുള്ള ന്യൂനപക്ഷവിഭാഗങ്ങൾക്കെതിരെ ഹിന്ദുത്വ ശക്തികളുടെ ആക്രമണങ്ങൾ വർധിച്ചതിലുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചിരുന്നുവെന്ന് ജർമനിയുടെ മുൻ ചാൻസലർ അംഗല മെർക്കൽ. ആരോപണം ശക്തമായി നിഷേധിച്ച മോദി, ഇന്ത്യ എന്നും മതസഹിഷ്ണുതയുടെ രാജ്യമാണെന്നു വാദിച്ചെന്നും ഈയിടെ പ്രസിദ്ധീകരിച്ച മെർക്കലിന്റെ ആത്മകഥയിൽ വെളിപ്പെടുത്തുന്നു.

എന്നാൽ, ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചെന്നതു വസ്തുതയാണെന്നും മത സഹിഷ്ണുത ഏതൊരു ജനാധിപത്യത്തിലും സുപ്രധാന ഘടകമാണെന്നും മെർക്കൽ തുടർന്നു നിരീക്ഷിക്കുന്നു. സ്റ്റുഡിയോയിൽ ഇരുന്നു താൻ നടത്തിയ പ്രസംഗം ഒരേ സമയം 50 കേന്ദ്രങ്ങളിൽ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചതിനെപ്പറ്റി മോദി തന്നോടു വാചാലമായെന്നും മോദിക്ക് ‘വിഷ്വൽ ഇഫക്ട്സ് ’ വലിയ ഇഷ്ടമാണെന്നും മെർക്കൽ എഴുതുന്നു.
600 പേജുള്ള ‘ഫ്രീഡം: മെമ്വസ് 1951–2021’ എന്ന ആത്മകഥയിൽ മൻമോഹൻ സിങ്ങുമായി അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോൾ നടത്തിയ കൂടിക്കാഴ്ചയും അനുസ്മരിക്കുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ വികസിത രാജ്യങ്ങൾ അവഗണിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ കോടിക്കണക്കിനു സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്താനാണു മൻമോഹൻ ലക്ഷ്യമിട്ടതെന്നും വികസിത രാജ്യങ്ങളുടെ അവഗണന സംബന്ധിച്ച് അദ്ദേഹം പറഞ്ഞതു തന്നെ ചിന്തിപ്പിച്ചുവെന്നും മെർക്കൽ പറയുന്നു. 2005 മുതൽ 2021 വരെ ജർമൻ ചാൻസലറായിരുന്നു അംഗല മെർക്കൽ.