സഭ തടസ്സപ്പെടുത്തൽ: ഇങ്ങനെ വേണോ പ്രതിഷേധം? ഐക്യമില്ലാതെ ഇന്ത്യാസഖ്യം
ന്യൂഡൽഹി ∙ അദാനി വിഷയത്തിൽ തുടർച്ചയായി പാർലമെന്റ് തടസ്സപ്പെടുത്തുന്നതിനു പകരം കറുത്ത വസ്ത്രം ധരിച്ചുവരുന്നതുൾപ്പെടെ മറ്റു പ്രതിഷേധ മാർഗങ്ങൾ പരിഗണിച്ചുകൂടേയെന്ന് ‘ഇന്ത്യാസഖ്യം’ യോഗത്തിൽ സിപിഎം നിർദേശിച്ചു. അദാനി വിഷയത്തിന്റെ പേരിൽ സഭ തടസ്സപ്പെടുത്തുന്നതിനോടു യോജിക്കാതെ തൃണമൂൽ കോൺഗ്രസ് യോഗത്തിൽനിന്നു വിട്ടുനിൽക്കുക കൂടി ചെയ്തതോടെ, സഖ്യത്തിലെ ഭിന്നത പുറത്തായി.

-
Also Read
എൻഐഎ കേസ്: മെയ്തെയ് വനിതകൾ പ്രതിഷേധത്തിൽ
അദാനി വിഷയം ഉന്നയിക്കുന്നതു തുടരണമെന്ന നിലപാടാണ് ഇന്ത്യാസഖ്യത്തിലെ പാർട്ടി നേതാക്കളുടെ യോഗത്തിൽ രാഹുൽ ഗാന്ധി സ്വീകരിച്ചത്. യുപിഎ കാലത്താണ് ഈ വിഷയം ഉയർന്നു വരുന്നതെങ്കിൽ എന്താകും സ്ഥിതിയെന്ന മുഖവുരയോടെയാണു രാഹുൽ ഇതു ചൂണ്ടിക്കാട്ടിയത്. എന്നാൽ, പാർലമെന്റ് നടപടികൾ പൂർണമായും ഒഴിവാക്കാനുള്ള അവസരമായി ഭരണപക്ഷം ഇതിനെ കാണുന്നുവെന്നു സിപിഎമ്മും സിപിഐയും ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം ഉന്നയിച്ചു.
ധർണ നടത്തുക, രാഷ്ട്രപതി ഭവനിലേക്കു മാർച്ച് നടത്തുക, അംഗങ്ങളെല്ലാം കറുത്ത വസ്ത്രം ധരിച്ചുവരിക തുടങ്ങിയ മറ്റു പ്രതിഷേധ വഴികൾ സ്വീകരിക്കണമെന്ന അഭിപ്രായമാണ് സിപിഎമ്മിന്. ഒരു കാര്യത്തിൽ മാത്രം പ്രതിഷേധമുയർത്തി സഭ തടസ്സപ്പെടുത്തുന്നതിനോടു യോജിപ്പില്ലെന്നു പറഞ്ഞാണ് തൃണമൂൽ കോൺഗ്രസ് വിട്ടുനിന്നത്. ബംഗാളുമായി ബന്ധപ്പെട്ട വിഷയങ്ങൾ സഭയിൽ ഉന്നയിക്കുന്നതിലാണു തങ്ങൾ പ്രാധാന്യം നൽകുന്നതെന്നു മമത ബാനർജിയുടെ അനന്തരവൻ കൂടിയായ അഭിഷേക് ബാനർജി വ്യക്തമാക്കി.
അതൃപ്തി തുറന്നുപറഞ്ഞ് സിപിഐ
സഖ്യത്തിൽ ഒത്തൊരുമയും പരസ്പര ബഹുമാനവുമില്ലെന്നും അതൃപ്തി കോൺഗ്രസിലെ നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. സിപിഐ ദേശീയ കൗൺസിൽ യോഗത്തിലും ഇന്ത്യാസഖ്യത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു വിമർശനം ഉയർന്നിരുന്നു.
ഹരിയാന, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം കോൺഗ്രസിനുള്ള പാഠമാണെന്നും ഇന്ത്യാസഖ്യത്തിലെ വിവിധ പാർട്ടികളോടു കൃത്യമായ ആലോചന നടത്തി പ്രവർത്തിച്ചിരുന്നെങ്കിൽ ഹരിയാനയിലെ ഉൾപ്പെടെ ഫലം മറ്റൊരു തരത്തിൽ ആകുമായിരുന്നുവെന്നും ഡി.രാജ വ്യക്തമാക്കി.
‘നാമനിർദേശ പത്രിക നൽകേണ്ടതിനു തൊട്ടുമുൻപു മാത്രമാണു സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ നടക്കുന്നത്. ചെറുപാർട്ടികൾക്കു മുന്നിൽ മറ്റു വഴികളില്ലാത്ത സാഹചര്യമുണ്ടാകുന്നു. തിരഞ്ഞെടുപ്പ്, സ്ഥാനാർഥി നിർണയം, പ്രചാരണം തുടങ്ങിയ കാര്യങ്ങളിൽ ഒരു വ്യക്തതയുമില്ലാത്ത സാഹചര്യമാണ്. ഇതെല്ലാം സമീപകാലത്തു തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിൽ ഇന്ത്യാസഖ്യത്തിന്റെ ഫലത്തിൽ വ്യക്തമാണ്’ –ഡി.രാജ പറഞ്ഞു.