ശിവം യാദവ് റോക്കറ്റ് സ്റ്റാർ
∙ പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ശിവം യാദവ് (22) എന്ന യുവാവ് യുട്യൂബ് വിഡിയോകൾ കണ്ടും വെബിനാറുകളിൽ പങ്കെടുത്തും നേടിയ അറിവുകൊണ്ട് സ്വന്തമായൊരു റോക്കറ്റ് കമ്പനി ഉണ്ടാക്കി. ശിവം രൂപപ്പെടുത്തിയ ലിക്വിഡ് ആൻഡ് സോളിഡ് ഫ്യൂവൽ ഹൈബ്രിഡ് റോക്കറ്റിന്റെ പ്രോട്ടോടൈപ് ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ അവതരിപ്പിച്ചപ്പോൾ ഐഎസ്ആർഒ ശാസ്ത്രജ്ഞർ ഒരുറപ്പു കൊടുത്തു–‘റോക്കറ്റിന്റെ പ്രവർത്തന മാതൃക ഉണ്ടാക്കൂ, എല്ലാ സഹായവും ഞങ്ങൾ നൽകാം.’

യുപിയിലെ ബഹാസുവ ഗ്രാമത്തിലാണ് ‘ഇന്ത്യൻ സ്പേസ് ടീം’ എന്ന സ്റ്റാർട്ടപ് പ്രവർത്തിക്കുന്നത്. റോക്കറ്റ് സയൻസ് പോയിട്ട് സയൻസ് എന്നുപോലും കേട്ടിട്ടില്ലാത്ത ഗ്രാമമായിരുന്നു തന്റേതെന്നു ശിവം യാദവ് പറയുന്നു. മുൻ രാഷ്ട്രപതി അബ്ദുൽകലാമാണു ശിവത്തിനു പ്രചോദനമായത്. 2019ൽ ആണ് സ്റ്റാർട്ടപ് ആരംഭിച്ചത്. പടക്കങ്ങളിൽ നിന്നുള്ള വെടിമരുന്നുപയോഗിച്ച് റോക്കറ്റ് മാതൃകകൾ പരീക്ഷിക്കുകയും സ്കൂളുകളിൽ പ്രദർശനം നടത്തുകയും ചെയ്താണ് ഈ സ്റ്റാർട്ടപ് മുന്നോട്ടുപോയത്.
യുപി പൊലീസിലെ ഉദ്യോഗസ്ഥനായ ബിജേഷ് യാദവിന്റെ സഹായത്തോടെയാണ് ശിവം റോക്കറ്റ് സയൻസിൽ കൂടുതൽ അറിവുനേടാൻ ആരംഭിച്ചത്. തന്നെ ഏറെ സ്വാധീനിച്ച ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ പേരാണ് ആദ്യ റോക്കറ്റിന് ശിവം യാദവ് നൽകിയത്. ഈ റോക്കറ്റിന്റെ പ്രവർത്തന തത്വം ഇന്നലെ ഐഐഎസ്എഫ് വേദിയിൽ അവതരിപ്പിച്ചു. റോക്കറ്റിന്റെ പ്രവർത്തന മാതൃക നിർമിക്കാൻ ധനസഹായം തേടുകയാണ് ശിവം യാദവ്. 2047 നു മുൻപ് ഇന്ത്യയെ ശാസ്ത്ര, സാങ്കേതിക ഉൽപാദനരംഗത്തെ ആഗോളകേന്ദ്രമാക്കി മാറ്റുമെന്ന ‘ഗുവാഹത്തി പ്രഖ്യാപന’ത്തോടെ പത്താമത് ഐഐഎസ്എഫ് സമാപിച്ചു.