കാലു മാറി ശസ്ത്രക്രിയ: പിഴശിക്ഷയിൽ ഇളവില്ല
ന്യൂഡൽഹി ∙ വലതു കാലിൽ ചെയ്യേണ്ട ശസ്ത്രക്രിയ ഇടതുകാലിൽ ചെയ്തതിനുള്ള പിഴശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ഡോക്ടർ നൽകിയ അപ്പീൽ ഹർജി സുപ്രീം കോടതി തള്ളി. വീട്ടിൽ തെന്നിവീണതിനെ തുടർന്ന് ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ എത്തിച്ച രവി റായ് എന്നയാൾക്കാണ് 2016–ൽ കാലു മാറി ശസ്ത്രക്രിയ ചെയ്തത്. ഇതിന് 1.10 കോടി രൂപ പിഴയായി നൽകാൻ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധിച്ചിരുന്നു. 90 ലക്ഷം രൂപ ആശുപത്രിയും 10 ലക്ഷം രൂപ വീതം ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോക്ടർമാരും നൽകണമെന്നായിരുന്നു വിധിച്ചത്. അതിനെതിരെ ഡോക്ടർമാരിൽ ഒരാളായ ഡോ. രാഹുൽ കാക്രൻ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

ന്യൂഡൽഹി ∙ വലതു കാലിൽ ചെയ്യേണ്ട ശസ്ത്രക്രിയ ഇടതുകാലിൽ ചെയ്തതിനുള്ള പിഴശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ഡോക്ടർ നൽകിയ അപ്പീൽ ഹർജി സുപ്രീം കോടതി തള്ളി. വീട്ടിൽ തെന്നിവീണതിനെ തുടർന്ന് ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ എത്തിച്ച രവി റായ് എന്നയാൾക്കാണ് 2016–ൽ കാലു മാറി ശസ്ത്രക്രിയ ചെയ്തത്. ഇതിന് 1.10 കോടി രൂപ പിഴയായി നൽകാൻ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധിച്ചിരുന്നു. 90 ലക്ഷം രൂപ ആശുപത്രിയും 10 ലക്ഷം രൂപ വീതം ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോക്ടർമാരും നൽകണമെന്നായിരുന്നു വിധിച്ചത്. അതിനെതിരെ ഡോക്ടർമാരിൽ ഒരാളായ ഡോ. രാഹുൽ കാക്രൻ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇടതുകാലിലും പരുക്കുണ്ടായിരുന്നതിന്റെയും രോഗി നൽകിയ വാക്കാൽ സമ്മതത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയതെന്നായിരുന്നു വാദം. എന്നാൽ, എക്സ്റേ, മറ്റു സ്കാൻ പരിശോധനകൾ തുടങ്ങിയവ എടുത്തതു വലതുകാലിൽ ആയിരുന്നുവെന്നു കണ്ടെത്തിയ കമ്മിഷൻ ഡോക്ടർക്കും ആശുപത്രിക്കും സംഭവിച്ചതു ഗുരുതര പിഴവാണെന്നു വിലയിരുത്തുകയായിരുന്നു.