ADVERTISEMENT

മുംബൈ∙ ഇന്ത്യാമുന്നണിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജിക്ക് എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പിന്തുണ. മമത കഴിവുള്ള നേതാവാണെന്നും സഖ്യത്തെ നയിക്കാനുള്ള താൽപര്യം പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്നും കോലാപുരിൽ പവാർ പറഞ്ഞു. ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുണ്ടായ തിരിച്ചടികളും പ്രാദേശിക പാർട്ടികളിൽ നിന്നുള്ള അതൃപ്തിയും മൂലം ഇന്ത്യാമുന്നണിയിൽ അസ്വസ്ഥത പടരുന്നതിനിടെയാണു മമത മുന്നോട്ടുവന്നത്. മമതയുടെ നേതൃമികവിനെക്കുറിച്ച് ആർക്കും സംശയമുണ്ടാകില്ലെന്നും അവർ പാർലമെന്റിലേക്ക് അയച്ച എംപിമാർ കഠിനാധ്വാനികളും ആഴത്തിൽ അറിവുള്ളവരാണെന്നും പവാർ പറഞ്ഞു. 

കഴിഞ്ഞ രണ്ടു തവണയും ബംഗാളിൽ ബിജെപിയെ പരാജയപ്പെടുത്തിയ നേതാവാണു മമതയെന്നും വർഗീയ ശക്തികൾക്കെതിരെ ശക്തമായ പോരാട്ടത്തിനു പ്രാപ്തയാണ് അവരെന്നും തൃണമൂൽ കോൺഗ്രസ് എപി സാഗരിക ഘോഷ് പ്രതികരിച്ചു. അതേസമയം മമത അടക്കം ഏതു മുതിർന്ന നേതാവും ഇന്ത്യാമുന്നണിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനോടു യോജിപ്പുണ്ടെന്നും സമവായത്തിലൂടെ വേണം അങ്ങനെ ചെയ്യേണ്ടതെന്നും ബിഹാർ പ്രതിപക്ഷ നേതാവും ആർജെഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു.

English Summary:

Sharad Pawar supports Mamata Banerjee: Sharad Pawar has extended his support to Mamata Banerjee's potential leadership of the INDIA alliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com