മുംബൈ∙ മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം കിട്ടാത്ത കൂടുതൽ നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തുന്നത് മഹായുതിക്ക് (എൻഡിഎ) തലവേദന കൂട്ടുന്നു. അജിത് പവാർ പക്ഷത്തെ മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഛഗൻ ഭുജ്ബൽ പാർട്ടി വിടാൻ തയാറെടുക്കുന്നതായാണു സൂചന. സംസ്ഥാനത്തെ മുതിർന്ന ഒബിസി നേതാവാണ് ഭുജ്ബൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്നെ മന്ത്രിയാക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനു താൽപര്യക്കുറവുണ്ടായിരുന്നില്ലെന്നും അജിത് പവാറാണ് ഒഴിവാക്കിയതെന്നും ഭുജ്ബൽ തുറന്നടിച്ചു. എൻസിപിയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായിരുന്ന ഭുജ്ബൽ വിവിധ സർക്കാരുകളിൽ പല വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. മാന്യമായ പരിഗണന പാർട്ടിയിൽ നിന്നു ലഭിക്കാത്ത സാഹചര്യത്തിൽ അണികളുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നു പറഞ്ഞ ഭുജ്ബൽ ഇന്നു മാധ്യമങ്ങളെ കാണുന്നുണ്ട്. 

ADVERTISEMENT

മന്ത്രിസ്ഥാനം കിട്ടാത്തതിൽ ശിവേസന ഷിൻഡെ വിഭാഗത്തിലെ മുതിർന്ന നേതാക്കളായ താനാജി സാമന്ത്, സഞ്ജയ് ശിവ്‌താരെ, അബ്ദുൽ സത്താർ എന്നിവർ കടുത്ത പ്രതിഷേധത്തിലാണ്. മുൻ സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന താനാജി സാമന്ത് അടക്കം ഏതാനും പേർ നിയമസഭാ സമ്മേളനത്തിൽ നിന്നു വിട്ടുനിന്നാണു പ്രതിഷേധം അറിയിച്ചത്. 

പ്രതിഷേധം രൂക്ഷമാകവേ, ഇപ്പോഴത്തെ മന്ത്രിമാർ രണ്ടര വർഷത്തേക്കു മാത്രമാണെന്നും അവസരം ലഭിക്കാത്തവരെ പിന്നീട് ഉൾപ്പെടുത്തുമെന്നും ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെയും എൻസിപി മേധാവി അജിത് പവാറും അറിയിച്ചു. രണ്ടര വർഷം കഴിഞ്ഞാൽ ഒഴിയുമെന്ന് ഇപ്പോഴത്തെ മന്ത്രിമാരിൽ നിന്ന് ഷിൻഡെ സത്യവാങ്മൂലം വാങ്ങിയതായും റിപ്പോർട്ടുണ്ട്. 

ADVERTISEMENT

മന്ത്രിപദങ്ങൾ ബിജെപിയും ശിവസേനയും എൻസിപിയും പങ്കിട്ടെടുക്കുകയാണെന്നും തിരഞ്ഞെടുപ്പുവേളയിൽ രാപകലില്ലാതെ പ്രചാരണം നടത്തിയ ചെറുപാർട്ടികളെ പൂർണമായി അവഗണിച്ചെന്നും അവയുടെ നേതാക്കൾ ആരോപിച്ചു. തന്റെ പാർട്ടിക്ക് മന്ത്രിസ്ഥാനം നൽകാത്തതിൽ കേന്ദ്രന്ത്രിയും ബിജെപിയുടെ സഖ്യകക്ഷിയായ ആർപിഐയുടെ നേതാവുമായ രാംദാസ് അടോളെയും അതൃപ്തി പരസ്യമാക്കി. 

English Summary:

Maharashtra Ministerial Crisis: Chhagan Bhujbal, a senior leader and former Deputy Chief Minister from Ajit Pawar's faction, is preparing to leave the party