വിരൽത്തുമ്പുകൊണ്ട് ഉത്സവം തീർത്ത കലാകാരൻ; നിലച്ചു നാദാനന്ദം
ഹൃദയം നുറുങ്ങുകയാണെനിക്ക്. അരനൂറ്റാണ്ടോളം ഒപ്പം നടന്ന ഒരാൾ ഇതാ ശൂന്യത സൃഷ്ടിച്ചു മടങ്ങുന്നു. ഈ മാസം 22നു ചെന്നൈയിൽ എന്നോടൊപ്പം ലക്ഷ്മിനാരായണ സംഗീതോത്സവത്തിൽ പങ്കെടുക്കാനെത്താമെന്നു സമ്മതിച്ചിരുന്നു, എന്റെ പ്രിയപ്പെട്ട സാക്കിർ ഹുസൈൻ. അദ്ദേഹത്തിനു ലക്ഷ്മിനാരായണ രാജ്യാന്തര സംഗീത പുരസ്കാരം സമർപ്പിക്കണമെന്നും ഞങ്ങൾ കരുതിയിരുന്നു. എത്രയോ വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ആ സമാഗമം കാത്തിരിക്കുകയായിരുന്നു ഞങ്ങളെല്ലാവരും. എന്നാൽ, നവംബറിൽ വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയനായെന്ന വാർത്തയെത്തി. അതോടെ ഡിസംബറിലെ വരവു നടക്കില്ലെന്നുറപ്പായി. ഇതാ ഇപ്പോൾ കേൾക്കാനാഗ്രഹിക്കാത്ത വാർത്തയുമെത്തുന്നു.

സാക്കിർ ഹുസൈൻ വെറുമൊരു സംഗീതജ്ഞനായിരുന്നില്ല. ബഹുമുഖപ്രതിഭ, സ്നേഹസമ്പന്നൻ, ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരിക്കുമ്പോൾതന്നെ കർണാടക സംഗീതത്തെയും പാശ്ചാത്യ സംഗീതത്തെയുമെല്ലാം ഒരേപോലെ ആശ്ലേഷിച്ചയാൾ.
തബലവാദകരിൽ അദ്ദേഹം ചെലുത്തിയ സ്വാധീനം എന്നും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ആ ഹെയർ സ്റ്റൈലും അംഗവിക്ഷേപങ്ങളും തലയാട്ടലുമെല്ലാം അതേപടി അനുകരിക്കുന്ന നൂറുകണക്കിനു പേരുണ്ടു ലോകത്ത്. ഒരു കലാകാരന് അതിലും വലിയ എന്തു സ്വീകാര്യതയാണു ലഭിക്കേണ്ടത്?
1973 ൽ ആണു ഞാൻ യുഎസിലേക്കു പോയത്. അവിടെ പണ്ഡിറ്റ് രവിശങ്കറിന്റെയും ഉസ്താദ് അല്ലാ രഖാ ഖാന്റെയുമെല്ലാം കച്ചേരികളിൽ പങ്കെടുക്കുമ്പോഴാണ് അല്ലാ രഖായുടെ മകനെ, സാക്കിറിനെ പരിചയപ്പെടുന്നത്. അന്നു തുടങ്ങിയ ആത്മബന്ധം.
അക്കാലത്താണു വിദേശത്ത് എന്റെ ആദ്യത്തെ ക്ലാസിക്കൽ ആൽബം ചെയ്തത്. ഡിസ്കവറി കമ്പനിക്കായി ചെയ്ത ‘ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക്’ എന്ന ആൽബത്തിൽ തബലയിൽ എനിക്കായി സാക്കിർ വിസ്മയം തീർത്തു. പിന്നീട് എത്രയോ വേദികൾ...
യുഎസിലെ ആദ്യ കൂടിക്കാഴ്ച കഴിഞ്ഞു പിരിയാൻനേരം കൈകൾ ചേർത്തുപിടിച്ചു സാക്കിർ എന്നെ ‘മണി’ എന്നു വിളിച്ചു. ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കൾ വിളിച്ചിരുന്ന ആ പേരിലാണ് പിന്നീടുള്ള കാലമത്രയും അദ്ദേഹം എന്നെ വിളിച്ചിരുന്നത്. ഞാൻ ‘സാക്കിർ’ എന്നും ‘സാക്കിർജി’ എന്നും വിളിച്ചു.
സാക്കിർ ജീവിതത്തിലേക്കു തിരിച്ചുവരണേ എന്നായിരുന്നു പ്രാർഥന. മിനിയാന്ന് തിരുവനന്തപുരത്ത് സൂര്യയിൽ കച്ചേരിക്കു കയറുന്നതിനു മുൻപും സാക്കിറിന്റെ വിചാരം മനസ്സിലൂടെ കടന്നുപോയി. എന്റെ സുഹൃത്തിനെ കാലം കുറച്ചുമുൻപേ മടക്കിക്കൊണ്ടുപോയതുപോലെ ! പക്ഷേ, സാക്കിർ എവിടേക്കും പോകുന്നില്ല. അദ്ദേഹം സൃഷ്ടിച്ച സംഗീതം, അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ എല്ലാക്കാലവും ഇവിടെയുണ്ടാകും.
ഇന്നലെ കൊച്ചിയിൽ ധരണി സൊസൈറ്റിയുടെ പരിപാടിയിൽ ഞാൻ വയലിൻ വായിക്കേണ്ടിയിരുന്നു. എന്നാൽ, എനിക്കതിനാകുമായിരുന്നില്ല. പകരം പ്രിയപ്പെട്ട സാക്കിറിന് ആദരമായി ഒരു പരിപാടി നടത്തി.
വിദേശയാത്രകളിൽ ടീമിനെയാകെ നയിക്കുവാൻ പോന്ന പാടവം സാക്കിറിനുണ്ടായിരുന്നു. എപ്പോഴും പ്രശ്നങ്ങളെ ചിരിയോടെ നേരിട്ടു. ഒരിക്കലും ക്ഷോഭത്തോടെ സംസാരിക്കുന്ന സാക്കിറിനെ കണ്ടിട്ടില്ല. അനുധാവനവാദ്യം മാത്രമെന്നു കരുതിയിരുന്ന തബലയെ സാക്കിർ ഹുസൈൻ ഏറ്റവും വിശേഷപ്പെട്ട സ്വതന്ത്രവാദ്യമാക്കിത്തീർത്തു. വിരൽത്തുമ്പുകൊണ്ട് ഉത്സവം തീർത്ത് ഒരു കലാകാരൻ തന്റെ വാദ്യത്തിനു നൽകിയ ഏറ്റവും വിശേഷപ്പെട്ട ആദരം.