അംബേദ്കർ പരാമർശം; അമിത് ഷായ്ക്കെതിരെ പ്രതിഷേധം
ന്യൂഡൽഹി ∙ ഭരണഘടനാ ശിൽപി ഡോ. ബി.ആർ.അംബേദ്കറെ, ആഭ്യന്തരമന്ത്രി അമിത്ഷാ അപമാനിച്ചുവെന്നാരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. ഭരണഘടനയുടെ 75–ാം വാർഷികവുമായി ബന്ധപ്പെട്ടു നടന്ന പ്രത്യേക ചർച്ച ഉപസംഹരിക്കുന്നതിനിടെ, ചൊവ്വാഴ്ച വൈകിട്ട് നടത്തിയ പരാമർശത്തെ ചൊല്ലിയാണു വിവാദമുയർന്നത്.

അമിത്ഷാ രാജിവയ്ക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുൾപ്പെടെയുള്ള ബിജെപി നേതാക്കൾ അമിത്ഷായ്ക്കു പിന്തുണയുമായി എത്തിയെങ്കിലും പ്രതിരോധം ദുർബലമായിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യാസഖ്യം പാർലമെന്റ് വളപ്പിൽ അംബേദ്കർ ചിത്രങ്ങൾ ഉയർത്തി പ്രതിഷേധിച്ചു. അദാനിക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുക്കാതെ നിന്ന സമാജ്‍വാദി പാർട്ടിയും ഇതിൽ പങ്കാളികളായി. കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ തുടങ്ങിയവർ ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടിസ് നൽകിയെങ്കിലും സ്പീക്കർ അനുവദിച്ചില്ല.
വിവാദ വിഷയത്തിൽ ചർച്ച വേണമെന്നും അമിത് ഷാ മാപ്പു പറയണമെന്നും ആവശ്യപ്പെട്ടാണു രാജ്യസഭയിൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയത്. പ്രതിപക്ഷവും ഭരണപക്ഷവും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ, അധ്യക്ഷൻ സഭ നിർത്തിവച്ചു. പ്രസംഗം കോൺഗ്രസ് വളച്ചൊടിച്ചതായി അമിത്ഷാ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അംബേദ്കറെ ഒരിക്കലും അപമാനിക്കാൻ കഴിയാത്ത പാർട്ടിയിലെ അംഗമാണു താനെന്നും പറഞ്ഞു. അമിത് ഷാ ചെയ്തതു തെറ്റാണെന്നു പറയുന്നതിനു പകരം, മോദി അദ്ദേഹത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. മഹാപുരുഷനെ അവഹേളിക്കുകയാണ് ചെയ്തതെന്നും അമിത് ഷായെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസിനെതിരായ ആരോപണങ്ങൾ ആവർത്തിച്ച് പ്രതിരോധം
അംബേദ്കർ പരാമർശ വിവാദത്തിൽ കേന്ദ്രമന്ത്രി അമിത് ഷായ്ക്കു പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ രംഗത്തെത്തിയത് വിഷയം ബിജെപിക്ക് എത്രത്തോളം ആഘാതം സൃഷ്ടിച്ചു എന്നതിന്റെ തെളിവായി. അംബേദ്കറെ കോൺഗ്രസ് അപമാനിച്ചെന്നും അവഗണിച്ചെന്നും തോൽപിക്കാൻ ശ്രമിച്ചെന്നും ഭരണഘടനയുടെ 75–ാം വാർഷികത്തിന്റെ പ്രത്യേക ചർച്ചയ്ക്കിടെ പാർലമെന്റിലെ ഇരുസഭകളിലും ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. പലതും രേഖകളും ലേഖനങ്ങളുമൊക്കെ ഉദ്ധരിച്ചായിരുന്നു. പല ആരോപണങ്ങളും കോൺഗ്രസിനെ പ്രതിരോധത്തിലുമാക്കി. പക്ഷേ, ദൈവത്തെയും അംബേദ്കറെയും പരാമർശിച്ചുള്ള ഷായുടെ വാക്കുകൾ, ഈ മുൻതൂക്കമെല്ലാം ബിജെപിക്കു നഷ്ടപ്പെടുത്തുന്നതാണ് ഇന്നലെ കണ്ടത്. ലോക്സഭയിലും രാജ്യസഭയിലും മുതിർന്ന നേതാക്കൾ ഷായെ പ്രതിരോധിക്കാൻ ശ്രമിച്ചു. കോൺഗ്രസിനെതിരായ ആരോപണങ്ങൾ ആവർത്തിച്ചതല്ലാതെ, പരാമർശത്തെപ്പറ്റി അവരെല്ലാം നിശ്ശബ്ദരായിരുന്നു.
രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ, വിഡിയോ 2 വട്ടം കണ്ടെന്നു മാത്രമാണു പറഞ്ഞത്. 10–12 സെക്കൻഡ് വിഡിയോ കോൺഗ്രസ് വളച്ചൊടിച്ചെന്ന് മന്ത്രി കിരൺ റിജിജു പറഞ്ഞു. ഇതിനപ്പുറം, ഷായുടെ വാചകങ്ങളെ പ്രതിരോധിക്കാൻ നേതാക്കൾക്കു സാധിച്ചില്ല. പ്രധാനമന്ത്രിയുടെ കുറിപ്പും ഷായെ ന്യായീകരിക്കുന്നതിനെക്കാൾ, കോൺഗ്രസിനെതിരായ ആരോപണങ്ങൾ ആവർത്തിക്കുന്നതായിരുന്നു. വൈകിട്ടു വിശദീകരണവുമായി അമിത് ഷാ മാധ്യമങ്ങളെ കണ്ടപ്പോൾ, കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡ, കിരൺ റിജിജു, അശ്വിനി വൈഷ്ണവ്, പിയുഷ് ഗോയൽ എന്നിവർ ഒപ്പമുണ്ടായിരുന്നുവെന്നതും ബിജെപി എത്രത്തോളം പ്രതിരോധത്തിലാണെന്നു വ്യക്തമാക്കി. അമിത് ഷായുടെ വിശദീകരണത്തിലും വിവാദ പരാമർശത്തെക്കുറിച്ചു നേരിട്ടുള്ള വിശദീകരണമുണ്ടായില്ല.
കോൺഗ്രസിന് തെറ്റി: മോദി
അംബേദ്കറെ അപമാനിച്ചതടക്കമുള്ള വൃത്തികെട്ട കള്ളങ്ങളും ചതിയും ഇനിയും തുടരാമെന്നാണു കോൺഗ്രസ് കരുതുന്നതെങ്കിൽ തെറ്റിപ്പോയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘അംബേദ്കറുടെ മഹത്വം ഇല്ലാതാക്കാനും പട്ടികവിഭാഗങ്ങളെ അപമാനിക്കാനും ഒരു കുടുംബത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് എത്ര മോശം കളികളാണു കളിച്ചതെന്നു ജനത്തിനറിയാം. 2 തവണ അംബേദ്കറെ കോൺഗ്രസ് തോൽപിച്ചു. ഭാരതരത്നം നിഷേധിച്ചു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ അദ്ദേഹത്തിന്റെ ഛായാചിത്രം വയ്ക്കാൻ പോലും അനുവദിച്ചില്ല. പട്ടികവിഭാഗക്കാരുടെ കൂട്ടക്കൊലകൾ നടന്നതു കോൺഗ്രസ് ഭരിച്ചപ്പോഴാണ്’– മോദി സമൂഹമാധ്യമത്തിൽ കുറിച്ചു
മഹാരാഷ്ട്രയിലും ഇറങ്ങിപ്പോക്ക്
ഈശ്വരതുല്യനായി കാണുന്ന അംബേദ്കറെ അപമാനിച്ചാൽ നോക്കിനിൽക്കാനാകില്ലെന്നു പ്രഖ്യാപിച്ച് മഹാരാഷ്ട്ര നിയമസഭാ കൗൺസിലിൽനിന്നു പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി. അമിത് ഷായ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടിയെടുക്കണമെന്ന് ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.