അജിത് പവാർ ഒരു നാൾ മുഖ്യമന്ത്രിയാകും: ഫഡ്നാവിസ്
മുംബൈ ∙ എൻസിപി നേതാവ് അജിത് പവാറും ഒരു ദിവസം മുഖ്യമന്ത്രിയാകുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് ഇന്നലെ നിയമസഭയിൽ പറഞ്ഞു. ‘ഞാനും ഉപമുഖ്യമന്ത്രിമാരും 24 മണിക്കൂർ ഷിഫ്റ്റിലാണ് ജോലി ചെയ്യുന്നത്. അജിത് പവാർ അതിരാവിലെ എഴുന്നേൽക്കുന്ന ആളായതിനാൽ രാവിലെ കൂടുതൽ ജോലി ചെയ്യും. ഉച്ചയ്ക്ക് 12 മുതൽ അർധരാത്രി വരെ ഞാൻ ജോലി ചെയ്യും. രാത്രി മുഴുവൻ ഏക്നാഥ് ഷിൻഡെ ജോലി ചെയ്യും’– ഫഡ്നാവിസ് പറഞ്ഞു. തുടർന്ന് അജിത് പവാറിനെ നോക്കി– ‘നിങ്ങളെ സ്ഥിരം ഉപമുഖ്യമന്ത്രിയെന്നാണു വിളിക്കുന്നത്.

മുംബൈ ∙ എൻസിപി നേതാവ് അജിത് പവാറും ഒരു ദിവസം മുഖ്യമന്ത്രിയാകുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് ഇന്നലെ നിയമസഭയിൽ പറഞ്ഞു. ‘ഞാനും ഉപമുഖ്യമന്ത്രിമാരും 24 മണിക്കൂർ ഷിഫ്റ്റിലാണ് ജോലി ചെയ്യുന്നത്. അജിത് പവാർ അതിരാവിലെ എഴുന്നേൽക്കുന്ന ആളായതിനാൽ രാവിലെ കൂടുതൽ ജോലി ചെയ്യും. ഉച്ചയ്ക്ക് 12 മുതൽ അർധരാത്രി വരെ ഞാൻ ജോലി ചെയ്യും. രാത്രി മുഴുവൻ ഏക്നാഥ് ഷിൻഡെ ജോലി ചെയ്യും’– ഫഡ്നാവിസ് പറഞ്ഞു. തുടർന്ന് അജിത് പവാറിനെ നോക്കി– ‘നിങ്ങളെ സ്ഥിരം ഉപമുഖ്യമന്ത്രിയെന്നാണു വിളിക്കുന്നത്. എന്നാൽ ഒരു ദിവസം നിങ്ങൾ മുഖ്യമന്ത്രിയാകും. അതാണ് എന്റെ ആഗ്രഹം’ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആറാം തവണയാണ് അജിത് ഉപമുഖ്യമന്ത്രിയാകുന്നത്.