പാർലമെന്റ് പ്രതിഷേധം: മാറിനിന്ന തൃണമൂലും കത്തിൽ ഒപ്പിട്ടു; അദാനിയിൽ ഇടഞ്ഞവർ അംബേദ്കറിൽ ഒന്നിച്ചു
ന്യൂഡൽഹി ∙ അദാനി വിഷയത്തിലെ തുടർച്ചയായ പാർലമെന്റ് സ്തംഭനങ്ങളെത്തുടർന്നു പ്രതിപക്ഷനിരയിലുണ്ടായ വിള്ളലാണ് ബി.ആർ.അംബേദ്കർ വിഷയത്തിൽ ഏറക്കുറെ നികത്തപ്പെടുന്നത്. ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധങ്ങളിൽനിന്നു മാറിനിന്നിരുന്ന തൃണമൂൽ കോൺഗ്രസ്, ഇന്നലത്തെ പാർലമെന്റ് സംഭവത്തെ അപലപിച്ച് സഖ്യം സ്പീക്കർക്കു നൽകിയ കത്തിൽ ഒപ്പിട്ടു. രാഹുൽ ഗാന്ധിയെ 3 ബിജെപി എംപിമാർ കയ്യേറ്റം ചെയ്തുവെന്നും ഇതു ദൗർഭാഗ്യകരമാണെന്നും കത്തിലുണ്ട്.

-
Also Read
വിദ്വേഷപ്രസംഗം: മാപ്പ് പറയാതെ ജഡ്ജി
അദാനി പ്രതിഷേധം മുതൽ ഇന്നലെ രാവിലെ അംബേദ്കർ വിഷയത്തിൽ നടന്ന പ്രതിഷേധത്തിൽ വരെ പങ്കെടുക്കാതിരുന്ന തൃണമൂൽ കോൺഗ്രസാണ് ഇതിനു ശേഷം ഇന്ത്യാസഖ്യം സ്പീക്കർക്ക് കത്ത് നൽകിയപ്പോൾ ഭാഗമായത്. കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിലാണ് 14 കക്ഷിനേതാക്കളുടെ ഒപ്പ് ഉൾപ്പെടുത്തി കത്തു നൽകിയത്. തൃണമൂലിനുവേണ്ടി സൗഗത റോയി ഒപ്പുവച്ചു. അദാനി പ്രതിഷേധങ്ങളിൽനിന്നു വിട്ടുനിന്ന സമാജ്‍വാദി പാർട്ടിയും അംബേദ്കർ പ്രതിഷേധത്തിൽ ഇന്ത്യാസഖ്യത്തിൽ ഉറച്ചുനിന്നു.
കെ.സി.വേണുഗോപാൽ (കോൺ), ഡിംപിൾ യാദവ് (സമാജ്‍വാദി പാർട്ടി), ടി.ആർ.ബാലു (ഡിഎംകെ), സുപ്രിയ സുളെ (എൻസിപി ശരദ് പവാർ), അരവിന്ദ് സാവന്ത് (ശിവസേന), കെ.രാധാകൃഷ്ണൻ (സിപിഎം), ഇ.ടി.മുഹമ്മദ് ബഷീർ (മുസ്‍ലിം ലീഗ്), എൻ.കെ.പ്രേമചന്ദ്രൻ (ആർഎസ്പി), കെ.ഫ്രാൻസിസ് ജോർജ് (കേരള കോൺഗ്രസ്) അടക്കമുള്ളവരാണ് ഇന്നലത്തെ കത്തിൽ ഒപ്പിട്ടത്.
അദാനി വിഷയം തുടർച്ചയായി ഉന്നയിക്കപ്പെടുന്നതിൽ പല സഖ്യകക്ഷികളും അസ്വസ്ഥരായിരുന്നു. സമ്മേളനത്തിന്റെ ആദ്യഘട്ടത്തിൽ പ്രതിപക്ഷത്തെ ഈ വിള്ളലാണ് ബിജെപി മുതലെടുത്തത്. എന്നാൽ, അമിത് ഷായുടെ പരാമർശം പ്രതിപക്ഷം ആയുധമാക്കിയതോടെ ഈ മേൽക്കൈ ഭരണപക്ഷത്തിനു നഷ്ടമായി.
അംബേദ്കർ പടം മാറ്റിയതും ആയുധമാക്കി കോൺഗ്രസ്
അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത് ഷാ അപമാനിച്ചുവെന്ന ആരോപണത്തെ തുടർന്നുള്ള വിവാദത്തിൽ തൊട്ടതെല്ലാം പിഴച്ച് ബിജെപി. പ്രതിപക്ഷത്തിന്റെ പ്രതിഷേധ ചിത്രത്തിൽ, അംഗങ്ങൾ ഉയർത്തിപ്പിടിച്ച അംബേദ്കറുടെ ഫോട്ടോയ്ക്കു പകരം അമേരിക്കൻ ശതകോടീശ്വരൻ ജോർജ് സോറോസിന്റെ ഫോട്ടോ വച്ചാണ് ബിജെപി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
‘വി ലവ് സോറോസ്’ എന്നും ഫോട്ടോയിൽ ചേർത്തു. ‘ഹലോ കോൺഗ്രസ്, നിങ്ങൾക്കായി ഈ ചിത്രം ഞങ്ങൾ ചേർക്കുന്നുവെന്നു’ പറഞ്ഞാണു ഫോട്ടോ പോസ്റ്റ് ചെയ്തത്. കോൺഗ്രസ്–ജോർജ് സോറോസ് ബന്ധം വീണ്ടും വിവാദമാക്കാനുദ്ദേശിച്ചായിരുന്നു ഇതെങ്കിലും വിപരീതഫലമാണുണ്ടായത്. അംബേദ്കറുടെ ഫോട്ടോ മാറ്റി, അദ്ദേഹത്തെ ബിജെപി അപമാനിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. രാഹുൽ ഗാന്ധിക്കെതിരെ വനിതാ എംപിമാരെ കൊണ്ടു പരാതി ഉന്നയിപ്പിച്ചതടക്കമുള്ള നീക്കങ്ങളും അംബേദ്കർ വിവാദം വഴിതിരിച്ചുവിടാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ സൂചനയായി.
പാർലമെന്റ് കവാടത്തിൽ ഇന്നലെ സംഭവിച്ചത്
രാവിലെ 10.00
∙ അമിത് ഷാ വിഷയത്തിൽ കോൺഗ്രസ് നീക്കത്തെ പ്രതിരോധിക്കാൻ, പാർലമെന്റിന്റെ ‘മകർ ദ്വാർ’ കവാടത്തിനു മുന്നിൽ എൻഡിഎ എംപിമാരുടെ പ്രതിഷേധം. അംബേദ്കറെ കോൺഗ്രസാണ് അപമാനിച്ചതെന്ന് എൻഡിഎ.
∙ പഴയ പാർലമെന്റ് മന്ദിരത്തിന്റെ പിന്നിൽ ഇതേസമയത്തു തന്നെ ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധം. അംബേദ്കറോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നീല വസ്ത്രവും ബാഡ്ജും ധരിച്ചാണ് എംപിമാർ എത്തിയത്. തുടർന്ന് ‘ജയ് ഭീം’വിളികളോടെ ജാഥയായി ‘മകർ ദ്വാറി’ലേക്ക്.
∙ പഴയ പാർലമെന്റ് മന്ദിരം ചുറ്റി മകർ ദ്വാറിലേക്ക് എത്തുമ്പോഴും എൻഡിഎ പ്രതിഷേധം തുടരുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ എൻഡിഎ അംഗങ്ങളുടെ ഇടയിലേക്ക് ഇന്ത്യാസഖ്യം എംപിമാർ ഇരച്ചുകയറി.
∙ കയ്യിലുള്ള പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചു ഭരണപ്രതിപക്ഷ അംഗങ്ങൾ നേർക്കുനേർനിന്നു മുദ്രാവാക്യം വിളിച്ചു.
കോൺഗ്രസ് അംഗങ്ങൾ കുത്തിയിരുന്നു പ്രതിഷേധിച്ചപ്പോൾ തൊട്ടപ്പുറത്ത് അനുരാഗ് ഠാക്കൂറിന്റെ നേതൃത്വത്തിൽ ബിജെപി അംഗങ്ങളും നിലത്തിരുന്നു.
∙ ഇന്ത്യാസഖ്യം അംഗങ്ങൾ കവാടത്തിനു സമീപത്തുള്ള മതിൽക്കെട്ടിൽ കയറിനിന്നു പ്രതിഷേധമാരംഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ നീക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
∙ ഉന്തിനും തള്ളിനുമിടയിൽ നിലത്തുവീണു പ്രതാപ് ചന്ദ്ര സാരംഗി, മുകേഷ് രാജ്പുത് എന്നീ ബിജെപി എംപിമാർക്കു പരുക്ക്. രാഹുൽ ഗാന്ധി തള്ളിയിട്ട എംപി ദേഹത്തേക്കു വീണപ്പോഴാണു പരുക്കു പറ്റിയതെന്ന് സാരംഗി.
∙ സാരംഗിയുടെ അരികിലേക്ക് രാഹുലിനെ ബിജെപി എംപിമാർ വിളിച്ചുകൊണ്ടുവരുന്നു. അടുത്തെത്തിയതോടെ നിഷികാന്ത് ദുബെ അടക്കമുള്ളവർ രാഹുലിനോട് ക്ഷോഭിച്ചു. തുടർന്നു രാഹുൽ തിരികെപ്പോയി.
∙ പാർലമെന്റ് സമുച്ചയത്തിനുള്ളിലേക്കു കയറാൻ ശ്രമിച്ച രാഹുലിനെയും പ്രിയങ്കയെയും കവാടത്തിൽ തടഞ്ഞതായി കോൺഗ്രസ്. ബിജെപി എംപിമാരെ തള്ളിയിട്ട ശേഷമാണ് രാഹുൽ പോയതെന്ന് ബിജെപി.
∙ പ്രതിഷേധം കടുത്തതോടെ ഉച്ചയ്ക്ക് 2 വരെ ഇരുസഭകളും നിർത്തിവച്ചു.
∙ വീണ്ടും ചേർന്നപ്പോഴും ബഹളം. ഇരുസഭകളും ഇന്നലത്തേക്കു പിരിഞ്ഞു. ബഹളത്തിനിടെ ചില ബിജെപി എംപിമാർ തന്നെ തള്ളിയിട്ടതായി സിപിഐ രാജ്യസഭാകക്ഷി നേതാവ് പി.സന്തോഷ് കുമാർ പരാതി നൽകി.