രാഹുലിനെതിരായ പരാതി: ഇടപെട്ട് വനിതാ കമ്മിഷൻ
ന്യൂഡൽഹി ∙ കഴിഞ്ഞ ദിവസം ബിജെപിയുടെ വനിതാ എംപിയോട് രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്ന ആരോപണത്തിന്മേൽ ദേശീയ വനിതാ കമ്മിഷൻ ആശങ്ക രേഖപ്പെടുത്തി.

ന്യൂഡൽഹി ∙ കഴിഞ്ഞ ദിവസം ബിജെപിയുടെ വനിതാ എംപിയോട് രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്ന ആരോപണത്തിന്മേൽ ദേശീയ വനിതാ കമ്മിഷൻ ആശങ്ക രേഖപ്പെടുത്തി. ഭരണഘടനാസ്ഥാപനങ്ങളിലടക്കം സ്ത്രീകൾക്കു സുരക്ഷയും ബഹുമാനവും ഉറപ്പാക്കണം. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ സാമാന്യവത്കരിക്കുന്ന അപകടകരമായ കീഴ്വഴക്കമാണ് ഇവിടെയുണ്ടായതെന്നും അധികാരികൾ നടപടിയെടുക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി തന്റെ വളരെ അടുത്തെത്തി ഉച്ചത്തിൽ ബഹളം വച്ചെന്നും സ്ത്രീയെന്ന നിലയിൽ ഇതു തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നുമാണ് നാഗാലാൻഡിൽ നിന്നുള്ള ബിജെപി വനിതാ അംഗം എസ്.ഫൻഗ്‌നോൻ കോണ്യാക് രാജ്യസഭാ അധ്യക്ഷന് പരാതി നൽകിയത്.