കൊപ്രാ താങ്ങുവില കേന്ദ്രം വർധിപ്പിച്ചു: കൂട്ടിയത് 100 – 422 രൂപ, അടുത്ത സീസൺ മുതൽ ലഭിക്കും
Mail This Article
×
ന്യൂഡൽഹി ∙ കൊപ്രയുടെ താങ്ങുവില അടുത്ത സീസണിൽ വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. മിൽ കൊപ്രയ്ക്ക് ക്വിന്റലിന് 422 രൂപ കൂട്ടി 11,582 രൂപയും (നിലവിൽ 11,160) ഉണ്ടക്കൊപ്രയ്ക്ക് 100 രൂപ കൂട്ടി 12,100 രൂപയും (നിലവിൽ 12,000) ആക്കിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നാഫെഡും എൻസിസിഎഫും സംഭരണത്തിനുള്ള നോഡൽ ഏജൻസികളായി തുടരും.
2014 ൽ മിൽ കൊപ്രയ്ക്ക് താങ്ങുവില 5,250 രൂപയും ഉണ്ടക്കൊപ്രയ്ക്ക് 5,500 രൂപയുമായിരുന്നത് യഥാക്രമം 11,582 രൂപയായും 12,100 രൂപയുമായിട്ടാണ് വർധിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.രാജ്യത്തെ കൊപ്ര ഉൽപാദനത്തിൽ മൂന്നാമതാണ് കേരളം. മൊത്തം ഉൽപാദനത്തിന്റെ 25.4% കേരളത്തിൽനിന്നാണ്. കർണാടകയും (32.7%) തമിഴ്നാടുമാണ് (25.7%) ആദ്യസ്ഥാനങ്ങളിൽ.
English Summary:
Copra Support Price Hiked: Copra support prices have increased significantly. The central government's decision raises the mill copra price by ₹422 and the undy copra price by ₹100, impacting farmers across India, especially in major producing states.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.