നിയമവിരുദ്ധ വായ്പ: നേരിട്ട് കേസെടുക്കാൻ നിയമം വരും
ന്യൂഡൽഹി∙ നിയമവിരുദ്ധമായി അമിത പലിശയ്ക്കു വായ്പ നൽകുന്നവർക്കെതിരെ പൊലീസിനു നേരിട്ടു കേസെടുക്കാനും 10 വർഷം വരെ ശിക്ഷ നൽകാനും വ്യവസ്ഥ ചെയ്ത് നിയമം വരുന്നു.

ന്യൂഡൽഹി∙ നിയമവിരുദ്ധമായി അമിത പലിശയ്ക്കു വായ്പ നൽകുന്നവർക്കെതിരെ പൊലീസിനു നേരിട്ടു കേസെടുക്കാനും 10 വർഷം വരെ ശിക്ഷ നൽകാനും വ്യവസ്ഥ ചെയ്ത് നിയമം വരുന്നു. ഓൺലൈൻ വായ്പത്തട്ടിപ്പുകളും പരിധിയിൽ വരും. നിർദിഷ്ട നിയമവിരുദ്ധ വായ്പ നൽകൽ നിരോധന നിയമത്തിന്റെ കരട് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു നൽകി.
നിയമവിരുദ്ധ വായ്പ നൽകുന്നവർക്കു 2 മുതൽ 7 വരെ വർഷം തടവുശിക്ഷയും 2 ലക്ഷം മുതൽ ഒരു കോടി രൂപ വരെ പിഴയും ഇരയെ പീഡിപ്പിക്കുന്നവർക്കു 3 മുതൽ 10 വരെ വർഷം തടവുശിക്ഷയും 5 ലക്ഷം രൂപ മുതൽ വായ്പയുടെ ഇരട്ടിത്തുക വരെ പിഴയും നിർദേശിക്കുന്നുണ്ട്. പ്രതികൾക്കു പൊലീസ് സ്റ്റേഷനിൽനിന്നു ജാമ്യം ലഭിക്കില്ല. വായ്പ നൽകുന്നവരുടെ വിവരങ്ങൾ കേന്ദ്രസർക്കാർ ഏജൻസി ശേഖരിക്കുകയും പൊതുജനത്തിനു പരിശോധനയ്ക്കു ലഭ്യമാക്കുകയും ചെയ്യും. സ്ഥാപനമാണു നിയമവിരുദ്ധ വായ്പ നൽകുന്നതെങ്കിൽ സ്ഥാപനമുടമയും വായ്പ നൽകുന്നതിനു ചുമതലപ്പെട്ടയാളും പ്രതികളാകും.