ബഹിരാകാശം തൊടാൻ ഇന്ത്യയിൽനിന്ന് ജീവൻ
തിരുവനന്തപുരം ∙ ഇന്ത്യ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുംമുൻപ് ജീവൻ എത്തിക്കും. രണ്ടിനം സസ്യങ്ങളും ഒരു സംഘം ബാക്ടീരിയയുമാണ് 30നു വിക്ഷേപിക്കുന്ന സ്പാഡെക്സ് ദൗത്യത്തിന്റെ ഭാഗമായുള്ള റോക്കറ്റ് അവശിഷ്ട ഉപഗ്രഹം ‘പോയം 4’ൽ ബഹിരാകാശം സന്ദർശിക്കുക. വിഎസ്എസ്‌സിയുടെ പരീക്ഷണത്തിന്റെ ഭാഗമായ പയർവിത്തുകൾ ഉൾപ്പെടെയാണിത്.

-
Also Read
പുതുജീവൻ തേടി കോൺഗ്രസ് ബെളഗാവിയിലേക്ക്
പയറും ചീരയും പറക്കും
8 വൻപയർ വിത്തുകളും ഒരു പാലക് ചീരയുമാണ് ബഹിരാകാശത്തേക്കു പറക്കുക. വിക്രം സാരാഭായ് സ്പേസ് സെന്റർ വികസിപ്പിച്ച കോംപാക്ട് റിസർച് മൊഡ്യൂൾ ഫോർ ഓർബിറ്റൽ പ്ലാന്റ് സ്റ്റഡീസ് (ക്രോപ്സ്) എന്ന പേലോഡാണ് ഭൗമാന്തരീക്ഷത്തിനു പുറത്ത് ഗുരുത്വാകർഷണം തീരെ കുറവായ പരിസ്ഥിതിയിൽ വിത്തു മുളയ്ക്കുമോയെന്നു പഠിക്കുക. ഭൗമാന്തരീക്ഷത്തിനു തുല്യമായി മർദം നിറച്ച കണ്ടെയ്നറിൽ ഓക്സിജൻ, കാർബൺ ഡയോക്സൈഡ്, ആപേക്ഷിക ആർദ്രത, ചൂട് തുടങ്ങിയവ കൃത്യമായി ലഭ്യമാക്കിയാണ് പയർവിത്തുകൾ അയയ്ക്കുന്നത്. ഇവ 2 ഇലകൾ മുളയ്ക്കുന്ന അവസ്ഥയിലേക്കു വളരുമോയെന്നു ക്യാമറയിലൂടെ നിരീക്ഷിക്കും.
മുംബൈയിലെ അമിറ്റി സർവകലാശാലയിലെ ഗവേഷകരാണ് അമിറ്റി പ്ലാന്റ് എക്സ്പെരിമെന്റൽ മൊഡ്യൂൾ ഇൻ സ്പേസ് (അപെംസ്) എന്ന പേലോഡിൽ പാലക് ചീര ബഹിരാകാശത്ത് അയയ്ക്കുന്നത്. അതേസമയം ഒരു ചീര അമിറ്റി സർവകലാശാല ക്യാംപസിലും നിരീക്ഷിക്കും. പേടകത്തിലെ മർദം, ജലാംശം, കാർബൺ ഡയോക്സഡൈ് എന്നിവ നിരീക്ഷിക്കാൻ സെൻസറുകളുണ്ടാകും. ഗുരുത്വാകർഷണത്തിന്റെ ദിശ, വെളിച്ചം എന്നിവയോടു പ്രതികരിച്ച് സസ്യങ്ങൾ വളർച്ച ക്രമീകരിക്കുന്നതെങ്ങനെയെന്നു പഠിക്കുകയാണ് ലക്ഷ്യം.
ആദ്യം കുടലിലെ ബാക്ടീരിയ, പിന്നെ മനുഷ്യൻ
മനുഷ്യന്റെ കുടലിൽ കാണപ്പെടുന്ന‘ബാക്ടീരോയ്ഡ്സ് തെറ്റയോട്ടോമൈക്രോൺ’ ബാക്ടീരിയയാണ് ബെംഗളൂരുവിലെ ആർവി കോളജ് ഓഫ് എൻജിനീയറിങ്ങിലെ ഗവേഷകർ തയാറാക്കിയ ആർവിസാറ്റ്–1 പേലോഡിൽ ബഹിരാകാശത്തെത്തുക. അതേസമയം തന്നെ ഭൂമിയിലും ഇത്തരം ബാക്ടീരിയയുടെ വളർച്ച നിരീക്ഷിക്കും. ഈ പഠനത്തിൽ ലഭിക്കുന്ന വിവരങ്ങൾ ബഹിരാകാശത്ത് മനുഷ്യ ശരീരത്തിനുണ്ടാകുന്ന മാറ്റം പഠിക്കാൻ ഉപകരിക്കുമെന്നു കരുതുന്നു.
പോയം 4
സ്പാഡെക്സ് (സ്പേസ് ഡോക്കിങ് എക്സ്പെരിമെന്റ്) ദൗത്യത്തിന് ഉപയോഗിക്കുന്ന പിഎസ്എൽവി റോക്കറ്റിന് 4 ഘട്ട പ്രൊപ്പൽഷൻ സംവിധാനമാണുള്ളത്. ഉപഗ്രഹത്തെ ഭ്രമണപഥത്തിലേക്കു തള്ളിവിടുന്ന നാലാം ഘട്ടത്തെ (പിഎസ്4) ഓർബിറ്റൽ എക്സ്പെരിമെന്റ് മൊഡ്യൂൾ (പോയം–4) എന്ന താൽക്കാലിക ഉപഗ്രഹമാക്കി കുറച്ചുകാലം ഭ്രമണപഥത്തിൽ നിലനിർത്തും. ഈ ഉപഗ്രഹത്തിലാണ് ഇവയുൾപ്പെടെ 24 പേലോഡുകളുള്ളത്.