കീശ നിറയെ ഡ്രൈഫ്രൂട്സ്; മനം നിറയെ ചിന്തകൾ
അഫ്ഗാനിസ്ഥാനിൽനിന്നു ഡ്രൈഫ്രൂട്സ് ഇറക്കുമതി ചെയ്ത് അവിഭക്ത ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന കമ്മിഷൻ ഏജന്റ് സ്ഥാപനത്തിലെ ക്ലാർക്ക് ആയിരുന്ന ഗുർമുഖ് സിങ്ങിന്റെയും അമൃത് കൗറിന്റെയും ആദ്യത്തെ മകൻ അധികകാലം ജീവിച്ചില്ല.
അഫ്ഗാനിസ്ഥാനിൽനിന്നു ഡ്രൈഫ്രൂട്സ് ഇറക്കുമതി ചെയ്ത് അവിഭക്ത ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന കമ്മിഷൻ ഏജന്റ് സ്ഥാപനത്തിലെ ക്ലാർക്ക് ആയിരുന്ന ഗുർമുഖ് സിങ്ങിന്റെയും അമൃത് കൗറിന്റെയും ആദ്യത്തെ മകൻ അധികകാലം ജീവിച്ചില്ല.
അഫ്ഗാനിസ്ഥാനിൽനിന്നു ഡ്രൈഫ്രൂട്സ് ഇറക്കുമതി ചെയ്ത് അവിഭക്ത ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന കമ്മിഷൻ ഏജന്റ് സ്ഥാപനത്തിലെ ക്ലാർക്ക് ആയിരുന്ന ഗുർമുഖ് സിങ്ങിന്റെയും അമൃത് കൗറിന്റെയും ആദ്യത്തെ മകൻ അധികകാലം ജീവിച്ചില്ല.
അഫ്ഗാനിസ്ഥാനിൽനിന്നു ഡ്രൈഫ്രൂട്സ് ഇറക്കുമതി ചെയ്ത് അവിഭക്ത ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന കമ്മിഷൻ ഏജന്റ് സ്ഥാപനത്തിലെ ക്ലാർക്ക് ആയിരുന്ന ഗുർമുഖ് സിങ്ങിന്റെയും അമൃത് കൗറിന്റെയും ആദ്യത്തെ മകൻ അധികകാലം ജീവിച്ചില്ല. കാത്തിരുന്നുണ്ടായ അടുത്ത ആൺകുഞ്ഞിനു പേരിടാൻ അവർ റാവൽപിണ്ടിക്കടുത്തുള്ള സിഖ് തീർഥാടനകേന്ദ്രമായ പഞ്ചസാഹേബിലെത്തി. ആചാരപ്രകാരം പുരോഹിതൻ വിശുദ്ധഗ്രന്ഥം തുറന്നപ്പോൾ കിട്ടിയ താളിലെ ആദ്യ വാക്ക് ‘എം’ൽ തുടങ്ങുന്നതായിരുന്നു. മൻമോഹൻ സിങ് എന്ന പേരിന്റെ വേര് അവിടെയാണ്.
സ്കൂൾ വിദ്യാർഥിയായിരിക്കെ മൻമോഹന്റെ കീശ നിറയെ ഉണക്കമുന്തിരിയും ബദാമും കാണുമായിരുന്നു. അതു കയ്യിട്ടുവാരാൻ തക്കംനോക്കിയിരുന്ന സഹപാഠികളെ മൻമോഹൻ എതിർക്കുമായിരുന്നില്ല. ഒരു ദിവസം മൻമോഹന്റെ ‘പോക്കറ്റടിച്ച’ കൂട്ടുകാരനെ ടീച്ചർ കയ്യോടെ പിടിച്ചപ്പോൾ മാത്രം മൻമോഹൻ ചെറുപുഞ്ചിരി പാസാക്കി.
ജന്മനാടായ ഗാഹ് വൈദ്യുതി എത്തിയിട്ടില്ലാത്ത കുഗ്രാമമായിരുന്നു. മണ്ണെണ്ണവിളക്കിനു മുന്നിലിരുന്നാണു മൻമോഹൻ പാഠങ്ങൾ ഹൃദിസ്ഥമാക്കിയത്. ഒരു റാന്തൽ വിളക്കു മാത്രമാണു വീട്ടിലുണ്ടായിരുന്നത്. പുക തുപ്പുന്ന വിളക്കിനു മുന്നിലിരുന്നു പഠിച്ച കുട്ടികളുടെ കണ്ണുകളെ ഇതു പലപ്പോഴും ബാധിച്ചിരുന്നു. കണ്ണുവേദന സഹചാരിയായിരുന്നു.
മൻമോഹനെ ഡോക്ടർ ആക്കാനായിരുന്നു അച്ഛന്റെ ആഗ്രഹം. അമൃത്സറിലെ ഖൽസ കോളജിൽ 2 വർഷത്തെ പ്രീമെഡിക്കൽ കോഴ്സായ എഫ്എസ്‌സിക്കു ചേർന്നെങ്കിലും മാസങ്ങൾക്കുള്ളിൽ മൻമോഹൻ അതുപേക്ഷിച്ചു. സയൻസ് വിഷയങ്ങളിൽ താൽപര്യമില്ലാതിരുന്ന മൻമോഹൻ പിന്നീട് ആർട്സ് കോളജിൽ ചേർന്നപ്പോൾ ധനതത്വശാസ്ത്രം ഇഷ്ടവിഷയമായി. ചില രാജ്യങ്ങൾ സമ്പന്നവും ചിലതു ദരിദ്രവും ആകുന്നതിന്റെ കാരണമെന്തെന്ന് ആലോചിച്ച മൻമോഹൻ അതിനുള്ള ഉത്തരം തേടി ധനതത്വശാസ്ത്ര വഴിയേ നീങ്ങി.
സ്കൂൾ കാലം മുതലേ സംവാദങ്ങളിൽ തൽപരനായിരുന്ന മൻമോഹൻ അമൃത്‌സർ ഹിന്ദു കോളജിൽ എത്തിയപ്പോൾ ഡിബേറ്റ് ക്ലബ്ബിന്റെ മുഖമായി. കോളജിലെ പഞ്ചാബി സൊസൈറ്റി പ്രസിഡന്റായിരിക്കെ സാഹിത്യകാരൻമാരുമായി അടുത്തു. കോളജ് മാഗസിൻ എഡിറ്ററുമായിരുന്നു.
അഗാധം, ഗാഹ് ഇഷ്ടം
ജന്മനാടായ ഗാഹ് വിഭജനശേഷം പാക്കിസ്ഥാനിലായെങ്കിലും മൻമോഹന്റെ മനസ്സിൽ ആ ഗ്രാമത്തിന് ഇടമുണ്ടായിരുന്നു. പാക്കിസ്ഥാൻ പ്രസിഡന്റ് ആയിരിക്കെ പർവേസ് മുഷറഫ് സമ്മാനിച്ച ഗാഹ് ഗ്രാമത്തിന്റെ ജലച്ചായച്ചിത്രം മൻമോഹന്റെ കിടപ്പുമുറിയിൽ ഇടംനേടി. ഗാഹ് സന്ദർശിച്ച് എത്തുന്ന സുഹൃത്തുക്കളിൽ പലരും മൻമോഹന് ജന്മനാട്ടിൽനിന്നുള്ള ചെരിപ്പും പലഹാരങ്ങളും മറ്റും സമ്മാനിച്ചിരുന്നു. ഗാഹിലെ മണ്ണ് പൊതിഞ്ഞുകൊണ്ടുവന്നു കൊടുത്തവരുമുണ്ട്.വിഭജനശേഷം മൻമോഹൻ 2 തവണ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയിൽ സാമ്പത്തികവിദഗ്ധനായിരിക്കെ 1968ൽ ആയിരുന്നു ആദ്യ സന്ദർശനം. തന്റെ പേരിടീൽ നടന്ന പഞ്ചസാഹേബ് ഈ യാത്രയിൽ മൻമോഹൻ സന്ദർശിച്ചിരുന്നു. എന്നാൽ, വിഭജനശേഷം പഞ്ചസാഹേബിന്റെ പ്രതാപം നഷ്ടപ്പെട്ടതു മൻമോഹനെ വേദനിപ്പിച്ചു. റിസർവ് ബാങ്ക് ഗവർണർ ആയിരിക്കുമ്പോൾ ഏഷ്യയിലെ കേന്ദ്ര ബാങ്ക് മേധാവികളുടെ യോഗത്തിനായി 1984ൽ രണ്ടാം പാക്ക് സന്ദർശനം നടത്തി.
‘ആസൂത്രിത’ തുടക്കം
മൻമോഹൻ സിങ്ങിനെ കേന്ദ്ര ആസൂത്രണ കമ്മിഷനിലെത്തിച്ചത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ്. മൻമോഹനെ കമ്മിഷൻ അംഗമാക്കാനായിരുന്നു ഇന്ദിരയുടെ ഉദ്ദേശ്യം. ധനകാര്യ മന്ത്രാലയ സെക്രട്ടറി പദവിയിൽ 4 വർഷം പൂർത്തിയാക്കിയിരിക്കെയായിരുന്നു ക്ഷണം. സർവീസിൽ 10 വർഷത്തോളം ബാക്കിയുള്ളപ്പോൾ രാജിവച്ച് കമ്മിഷൻ അംഗമാകാൻ മൻമോഹനു താൽപര്യമില്ലായിരുന്നു. തീരുമാനത്തിലുറച്ചുനിന്ന ഇന്ദിര കാബിനറ്റ് സെക്രട്ടറിയോടു പരിഹാരമാർഗം തേടി. രാജിയൊഴിവാക്കാൻ കണ്ടെത്തിയ വഴി എന്തായിരുന്നെന്നോ? മൻമോഹനെ മെംബർ സെക്രട്ടറിയാക്കുക! 1980ൽ ഈ പദവിയിലെത്തിയ മൻമോഹൻ പിന്നീട് ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനായി.