കേന്ദ്രമന്ത്രിസഭയെടുത്ത ഒരു തീരുമാനം, സംസ്ഥാന മന്ത്രിസഭാ യോഗത്തിനു ശേഷം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ആ അവസരം നൽകിയത് 2004 ൽ പ്രധാനമന്ത്രിയായ ഡോ.മൻമോഹൻ സിങ്ങായിരുന്നു. കൊച്ചി വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന്റെ പ്രതിരോധ അനുമതിക്കു വേണ്ടി പ്രധാനമന്ത്രി വാജ്പേയിയെയും അക്കാലത്തെ ഒരുപാടു പ്രതിരോധ, ഷിപ്പിങ് മന്ത്രിമാരെയും ഞാൻ കണ്ടിരുന്നു. ഫലമുണ്ടായില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇക്കാര്യം മൻമോഹൻ സിങ്ങിന് അറിയാമായിരുന്നു. അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തു മൂന്നാഴ്ച കഴിഞ്ഞ് എന്നെ വിളിച്ചു. പ്രതിരോധ അനുമതി നൽകാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് അറിയിച്ചു. ഡൽഹിയിൽ പ്രഖ്യാപിക്കുന്നില്ലെന്നും ആന്റണി കേരളത്തിൽ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആ സമയത്തു ഞാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിലായിരുന്നു. യോഗം കഴിഞ്ഞിറങ്ങി വാർത്താസമ്മേളനത്തിൽ ഇക്കാര്യം ഞാൻ പ്രഖ്യാപിച്ചു. 

ADVERTISEMENT

മതനിരപേക്ഷതയ്ക്കും ബഹുസ്വരതയ്ക്കുമൊപ്പം ഫെഡറലിസവും ഇന്ത്യയുടെ ആത്മാവാണെന്നു വിശ്വസിച്ച പ്രധാനമന്ത്രിയായിരുന്നു മൻമോഹൻസിങ്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയം നോക്കിയായിരുന്നില്ല പരിഗണന. ആദ്യതവണ മൻമോഹൻസിങ് പ്രധാനമന്ത്രിയായത് അപ്രതീക്ഷിതമായിരുന്നു. സോണിയ ഗാന്ധി അങ്ങനെയൊരു തീരുമാനമെടുത്തപ്പോൾ ഞാനടക്കം എല്ലാവരും ആശ്ചര്യപ്പെട്ടു. ആരുമായും ചർച്ച ചെയ്തിരുന്നില്ല. എന്നാൽ, മൻമോഹൻ സിങ്ങിന്റെ കഴിവിലും സ്വഭാവത്തിലും അസാമാന്യ വ്യക്തിത്വത്തിലും സോണിയ ഗാന്ധിക്കു വലിയ വിശ്വാസമായിരുന്നു. സോണിയ ഗാന്ധിയുടെ തീരുമാനം തെറ്റില്ലെന്നു ഞങ്ങൾ വിശ്വസിച്ചു. അങ്ങനെ തന്നെ സംഭവിച്ചു.

പ്രധാനമന്ത്രിയെന്ന നിലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ മൻമോഹൻ സിങ്ങിനു കഴിഞ്ഞില്ലെന്നു 2014 ലെ കോൺഗ്രസിന്റെ തോൽവിക്കു ശേഷം രാഷ്ട്രീയ എതിരാളികൾ വിമർശിച്ചിരുന്നു. എന്നാൽ, ആ സാഹചര്യം വേറെയായിരുന്നു. 2 ജി സ്പെക്ട്രം അടക്കം ഇല്ലാത്ത ആരോപണങ്ങളുടെ വലിയ കാർമേഘം തന്നെ ബിജെപി സൃഷ്ടിച്ചിരുന്നു. ധ്രുവീകരണ രാഷ്ട്രീയവും കളിച്ചു. പൊതുവേദിയിൽ ജനങ്ങളെ ഇളക്കിമറിക്കുന്ന പ്രസംഗകനായിരുന്നില്ല മൻമോഹൻ സിങ്. എന്നാൽ, പാർലമെന്റിൽ അദ്ദേഹം പ്രസംഗിക്കുമ്പോൾ ‘പിൻ ഡ്രോപ് സൈലൻസ്’ ആയിരുന്നു. ആളുകളെ ഭിന്നിപ്പിക്കുന്ന, അപമാനിക്കുന്ന ഒരു വാക്കും ഒരു പ്രസംഗത്തിലും മൻമോഹൻ സിങ്ങിൽ നിന്നുണ്ടായിട്ടില്ല.

ADVERTISEMENT

ജനങ്ങൾക്കിടയിൽനിന്നു തിരഞ്ഞെടുക്കപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാകും. അതിനു കഴിയാത്തതിൽ വിഷമവുമുണ്ടായിരുന്നു. പ്രധാനമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം വേദനിച്ചു കണ്ടിട്ടുള്ളത് ആണവ കരാറിന്റെ പേരിൽ ഇടതുപക്ഷം സർക്കാരിനുള്ള പിന്തുണ പിൻവലിച്ചപ്പോഴാണ്. ദേശീയതലത്തിൽ ഇടതുമായി ഒരുമിച്ചു പോകണമെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്റേത്. ഹർകിഷൻ സിങ് സുർജിത് അടക്കമുള്ളവരുമായി നല്ല സൗഹൃദം സൂക്ഷിച്ചു. ഇടതുപക്ഷത്തെ തീരുമാനത്തിൽനിന്നു പിന്തിരിപ്പിക്കാൻ നേരിട്ടു ചർച്ചകൾ നടത്തി.

ആണവ കരാറിന്റെ പേരിൽ എന്തെങ്കിലും നഷ്ടം രാജ്യത്തിനുണ്ടായോ എന്ന് ഇന്നു ചിന്തിച്ചു നോക്കണം. സാമ്പത്തികമേഖലയിൽ ഉദാരവൽക്കരണത്തിന്റെ വക്താവായി മാത്രമല്ല, കർഷകരെയും പാവങ്ങളെയും സഹായിക്കാൻ ഭക്ഷ്യസുരക്ഷാ നിയമവും തൊഴിലുറപ്പു പദ്ധതിയും നടപ്പാക്കിയ പ്രധാനമന്ത്രിയായും അദ്ദേഹത്തെ വിലയിരുത്തണം. വികസനപദ്ധതികൾക്കു ഭൂമിയേറ്റെടുക്കൽ എളുപ്പമാക്കാൻ നിയമം കൊണ്ടുവന്നതും കാർഷിക കടങ്ങൾ എഴുതിത്തള്ളൽ നയം നടപ്പാക്കിയതും ആരെന്ന് ആലോചിക്കണം.

ADVERTISEMENT

നരസിംഹറാവു മന്ത്രിസഭയിൽ അദ്ദേഹം മന്ത്രിയായ സമയം മുതൽ ഞാനുമായി സൗഹൃദമുണ്ട്. അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ അംഗമായപ്പോൾ ആ സൗഹൃദം കൂടുതൽ ശക്തിപ്പെട്ടു. കാബിനറ്റിന്റെ സുരക്ഷാ സമിതിയിൽ എന്റെ നിലപാടുകളെ വലിയ പരിധിവരെ അദ്ദേഹം പിന്തുണച്ചിട്ടുണ്ട്. സമ്മർദങ്ങൾക്കു വഴങ്ങാതെ പ്രതിരോധ പദ്ധതികൾ നടപ്പാക്കാനായതു മൻമോഹൻസിങ്ങും സോണിയ ഗാന്ധിയും നൽകിയ പിന്തുണ കൊണ്ടുമാത്രമാണ്.

ഒരുമിച്ചുള്ള പല യാത്രകളിലും അദ്ദേഹത്തിന്റെ ലാളിത്യം മനസ്സിലാക്കാനായി. ധനകാര്യ മന്ത്രിയായിരിക്കെ വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ സഹായികളെ വിളിക്കാതെ സ്വന്തം ലഗേജ് സ്വയമെടുത്തു നടന്നു നീങ്ങുന്നതിനു സാക്ഷിയായിട്ടുണ്ട്. മറ്റു രാഷ്ട്ര മേധാവികൾ അദ്ദേഹത്തിനു നൽകിയിരുന്ന ബഹുമാനവും കണ്ടിട്ടുണ്ട്.

English Summary:

A.K. Antony Remembers Manmohan Singh: A.K. Antony reflects on his friendship with and admiration for Manmohan Singh, highlighting his leadership, commitment to federalism and social welfare, and the significant contributions he made as Prime Minister of India.