ന്യൂഡൽഹി ∙ 3 വർഷം തുടർച്ചയായി ഉപയോഗിക്കാതിരുന്നാൽ സമൂഹമാധ്യമ അക്കൗണ്ടുകളിലെയടക്കം വ്യക്തിവിവരങ്ങൾ നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണ് കരട് ഡിജിറ്റൽ വ്യക്തി വിവര സുരക്ഷാചട്ടം (ഡിപിഡിപി റൂൾസ്). വ്യക്തിവിവരങ്ങൾ ദുരുപയോഗിക്കുന്നത് തടയാനാണ് ഈ വ്യവസ്ഥയെന്ന് ഐടി മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിൽ 2 കോടിക്ക് മുകളിൽ ഉപയോക്താക്കളുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ, ഇ–കൊമേഴ്സ് സൈറ്റുകൾ, 50 ലക്ഷത്തിനു മുകളിലുള്ള ഗെയിമിങ് പ്ലാറ്റ്ഫോമുകൾ എന്നിവയ്ക്ക് ഈ വ്യവസ്ഥ ബാധകമാകും. 3 വർഷം തീരുന്നതിന് 48 മണിക്കൂർ മുൻപ് ഉപയോക്താവിനു മുന്നറിയിപ്പു നൽകണം. തുടർന്നു വീണ്ടും ലോഗി‍ൻ ചെയ്താൽ വിവരങ്ങൾ നീക്കില്ല. വിവിധ പ്ലാറ്റ്ഫോമുകളിൽ വ്യക്തിവിവരങ്ങൾ സ്വമേധയാ നൽകുന്നതിനും പിൻവലിക്കുന്നതിനും ‘കൺസന്റ് മാനേജർ’ എന്ന ഉപപ്ലാറ്റ്ഫോമുകളും വരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യക്കാരുടെ നിശ്ചിത വ്യക്തിവിവരങ്ങൾ ഇന്ത്യയ്ക്കു പുറത്തേക്കു കൈമാറണമെങ്കിൽ സർക്കാർ നിർദേശിക്കുന്ന ചട്ടങ്ങൾ കമ്പനികൾ പാലിക്കേണ്ടി വരും. ഗവേഷണ ആവശ്യങ്ങൾക്ക് ഇളവുണ്ടാകും. വിവരസുരക്ഷാ നിയമം കൊണ്ടുവരുന്ന ഘട്ടത്തിൽ ഒഴിവാക്കിയ വ്യവസ്ഥയാണ് തിരികെയെത്തിയിരിക്കുന്നത്. ഇതു പല വിദേശ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾക്കും തിരിച്ചടിയാകും. ഇന്ത്യയിൽ തന്നെ ഡേറ്റ സെന്ററുകൾ സജ്ജമാക്കി വിവരങ്ങൾ സൂക്ഷിക്കേണ്ടി വരും.

ADVERTISEMENT

∙ മരണത്തിനുശേഷം നമ്മുടെ ഡേറ്റയുടെ അവകാശം ആർക്കെന്ന് നിശ്ചയിക്കാം. ഇതിനായി ഒന്നിലേറെ നോമിനികളെ നിർദേശിക്കാൻ പ്ലാറ്റ്ഫോമുകൾ സൗകര്യമൊരുക്കണം.

∙ വ്യക്തികളിൽനിന്ന് വിവരം ശേഖരിക്കുമ്പോൾ ഓരോന്നിന്റെയും ഉദ്ദേശ്യം ലളിതവും കൃത്യവുമായി ഉപയോക്താവിനെ അറിയിച്ച് അനുമതി വാങ്ങണം. ഡേറ്റ എന്തിന് ഉപയോഗിക്കും, അനുമതി പിൻവലിക്കാനുള്ള നടപടി തുടങ്ങിയവയും അറിയിക്കണം. വ്യക്തികൾക്ക് എപ്പോൾ വേണമെങ്കിലും അനുമതി റദ്ദാക്കാം.

ADVERTISEMENT

∙ പുതിയതായി നിലവിൽ വരുന്ന വിവരസുരക്ഷാ അതോറിറ്റിയുടെ (ഡിപിഎ) അധ്യക്ഷനെ കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സേർച് കമ്മിറ്റി കണ്ടെത്തും. 4.5 ലക്ഷം രൂപയാണ് ശമ്പളം. അംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതവും.

∙ വ്യക്തിവിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വ്യവസ്ഥകളിൽ സർക്കാർ സ്ഥാപനങ്ങൾക്ക് ഇളവുണ്ട്. 

English Summary:

New Data Protection Rules: Data Protection is paramount under India's new Digital Personal Data Protection Rules. These rules mandate the deletion of personal data after three years of inactivity, impacting numerous online platforms and requiring foreign companies to adapt their data storage strategies.