ന്യൂഡൽഹി ∙ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നു മുതൽ. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാളെ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണു നാളെ നടക്കുക. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെയാണ്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയാകും പ്രധാനമായും ഈ ഘട്ടത്തിലുണ്ടാകുക. രണ്ടാംഘട്ടം മാർച്ച് 10നു തുടങ്ങി ഏപ്രിൽ 4 വരെ.

ADVERTISEMENT

സമ്മേളനത്തിനു മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷതയിൽ ഇന്നലെ സർവകക്ഷി യോഗം ചേർന്നു.  36 പാർട്ടികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ബജറ്റ് സമ്മേളനം സുഗമമായി നടത്താൻ എല്ലാ പാർട്ടികളുടെയും പിന്തുണ അദ്ദേഹം തേടി.

പ്രയാഗ്‌രാജിലെ കുംഭമേളയിലെ അപകടത്തിൽ 30 പേർ മരിച്ച സംഭവം സമ്മേളനത്തിൽ ഉയർത്താനുള്ള തീരുമാനത്തിലാണു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ. വൈസ് ചാൻസലർമാർക്കു കൂടുതൽ അധികാരം നൽകുന്ന യുജിസി കരട് മാർഗരേഖ, രാജ്യത്തെ സാമ്പത്തിക വളർച്ചാ വിഷയങ്ങളുമെല്ലാം സഭയിൽ ചർച്ചയാകും. 

വഖഫ്, വന്യമൃഗ അതിക്രമം ഉന്നയിച്ച കേരള എംപിമാർ 

വഖഫ് നിയമഭേദഗതിയിലെ ജെപിസി റിപ്പോർട്ട് അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ യോഗത്തിൽ ലീഗ് പ്രതിനിധിയായി പങ്കെടുത്ത ഇ.ടി. മുഹമ്മദ് ബഷീർ വിമർശനമുയർത്തി. 1972 ലെ വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിക്കണമെന്നും വന്യമൃഗ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവനു സംരക്ഷണം നൽകേണ്ടതുണ്ടെന്നും സിപിഐ പ്രതിനിധി പി. സന്തോഷ് കുമാർ യോഗത്തിൽ പറഞ്ഞു. 2 പാർലമെന്ററി സമിതികളിൽ 29 ബിജെപി അംഗങ്ങളും മറ്റ് എൻഡിഎ സഖ്യകക്ഷിയിലെ എംപിമാരും ഭാഗമായ വിഷയം സിപിഎം പ്രതിനിധി ജോൺ ബ്രിട്ടാസ് യോഗത്തിൽ ഉയർത്തി. യുജിസി കരട് നയത്തിനെതിരെ ആർജെഡി ഉൾപ്പെടെയുള്ള പാർട്ടികളും പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. 

വഖഫ്, ഫോറിനേഴ്സ് ബില്ലുകൾ സമ്മേളനത്തിൽ 

ന്യൂഡൽഹി ∙ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അംഗീകരിച്ച വഖഫ് ഭേദഗതി ബിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ ചർച്ച ചെയ്യും. ബില്ലിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഇന്നലെ സ്പീക്കർക്കു കൈമാറിയിരുന്നു

ADVERTISEMENT

ഏറെ പ്രധാനപ്പെട്ട ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബില്ലും ബജറ്റിൽ സമ്മേളനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനധികൃത കുടിയേറ്റം തടയാനുള്ള നിർദേശങ്ങളാണു ബില്ലിൽ എന്നാണു സൂചന. 1946 ലെ ഫോറിനേഴ്സ് നിയമം, 1920 ലെ പാസ്പോർട്ട് എൻട്രി ടു ഇന്ത്യ, 1939 ലെ റജിസ്ട്രേഷൻ ഓഫ് ഫോറിനേഴ്സ് എന്നീ നിയമങ്ങൾക്കു പകരമായിട്ടാകും പുതിയ ബിൽ. ഇതുൾപ്പെടെ 3 പുതിയ ബില്ലുകളാണ് സമ്മേളനത്തിൽ വരുന്നത്. 

English Summary:

Union Budget 2024: Union Budget 2024 will be presented tomorrow following the President's address and the Economic Survey today. Key issues like the Wakf Bill, the Foreigners Bill, and concerns raised by Kerala MPs will be debated during the Parliament's budget session.