ഫ്ലാറ്റ് ബുക്കിങ് റദ്ദാക്കിയാൽ 10% പിഴയേ പാടുള്ളൂ: സുപ്രീം കോടതി

ന്യൂഡൽഹി ∙ ഫ്ലാറ്റിനു പണം നൽകിയശേഷം ബുക്കിങ് റദ്ദാക്കിയാൽ അടിസ്ഥാന വിലയുടെ 10% മാത്രമേ കമ്പനി പിഴയായി ഈടാക്കാവൂ എന്നു സുപ്രീം കോടതി ഉത്തരവിട്ടു. ഗോദ്‌റെജ് പ്രോജക്ട്സ് ഡവലപ്മെന്റ് ലിമിറ്റഡിന്റെ ഹൗസിങ് കോംപ്ലക്സിൽ ബുക്കിങ് റദ്ദാക്കിയവരുടെ വിഷയമാണ് ജഡ്ജിമാരായ ബി.ആർ.ഗവായ്, എസ്.വി.എൻ.ഭട്ടി എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്.

10% തുക പിഴ ഈടാക്കിയശേഷം ബാക്കി മടക്കിനൽകാൻ 2022 ൽ ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ നിർദേശിച്ചതിനെതിരെയാണ് കമ്പനി കോടതിയെ സമീപിച്ചത്. പിഴ കുറഞ്ഞത് 20% ആക്കണമെന്നും കരാറിൽ ഇതിനു വ്യവസ്ഥയുണ്ടെന്നുമായിരുന്നു വാദം. എന്നാൽ, ഏകപക്ഷീയ കരാർ വ്യവസ്ഥകൾ നിയമവിരുദ്ധമാണെന്നും വിപണിമര്യാദയുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.