കേജ്‌രിവാളിനെ വാഴിച്ചും വീഴിച്ചും ന്യൂഡൽഹി മണ്ഡലം

ന്യൂഡൽഹി ∙ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കയ്യൊഴിഞ്ഞ് ന്യൂഡൽഹി മണ്ഡലം ചരിത്രം ആവർത്തിച്ചു. 2013 ൽ അന്നത്തെ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ കേജ്‌രിവാൾ 12 വർഷത്തിനുശേഷം അതേ മണ്ഡലത്തിൽ പരാജയം രുചിച്ചപ്പോൾ അതിന്റെ കാരണങ്ങളിലൊന്നായി ഷീലയുടെ മകൻ സന്ദീപ് ദീക്ഷിതുണ്ട്. മുൻ മുഖ്യമന്ത്രിക്കെതിരെ 2 മുൻ മുഖ്യമന്ത്രിമാരുടെ മക്കളാണ് ന്യൂഡൽഹി മണ്ഡലത്തിൽ പോരിനിറങ്ങിയത്. ത്രികോണമത്സരം നടന്ന മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയും മുൻമുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനുമായ പർവേഷ് വർമ 4089 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത് 4568 വോട്ടു നേടി മൂന്നാമതെത്തി. കണക്കുകൾ പ്രകാരം, കോൺഗ്രസുമായി കൈകോർത്തു മത്സരിച്ചിരുന്നെങ്കിൽ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും കേജ്‌രിവാളിന് അഭിമാനം കാക്കാമായിരുന്നു. 2013 ൽ ഷീല ദീക്ഷിതിനെ 25,864 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് കേജ്‌രിവാൾ നിയമസഭയിലെത്തിയത്. 2015 ൽ ഭൂരിപക്ഷം 31,583 ആയി. എന്നാൽ, 2020ൽ ഭൂരിപക്ഷം 21,000ലേക്കു താഴ്ന്നു.

-
Also Read
എൻക്യുഎഎസ് ഇല്ലെങ്കിൽ സഹായമില്ല
പ്രധാന മണ്ഡലങ്ങളിലെ ഫലങ്ങൾ
∙ കൽക്കാജി
പ്രമുഖ നേതാക്കളെല്ലാം പരാജയപ്പെട്ട എഎപിക്ക് കൽക്കാജിയിൽ 3580 വോട്ടുകൾക്ക് അതിഷിയുടെ ജയം ആശ്വാസമായി. വോട്ടെണ്ണലിന്റെ തുടക്കം മുതൽ പിന്നിലായിരുന്ന അതിഷി അവസാന റൗണ്ടുകളിലാണു വിജയത്തിലേക്കെത്തിയത്. ത്രികോണമത്സരത്തിൽ ബിജെപിയുടെ രമേശ് ബിഡൂരി 48,478 വോട്ടു നേടിയപ്പോൾ കോൺഗ്രസിന്റെ അൽക ലാംബ 4367 വോട്ടുകളിലൊതുങ്ങി.
∙ ജങ്പുര
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പരാജയം എഎപിക്കു താങ്ങാവുന്നതിലപ്പുറമാണ്. 675 വോട്ടുകൾക്ക് ബിജെപിയുടെ തർവീർ സിങ്ങിനോടാണു പരാജയപ്പെട്ടത്. പട്പർഗഞ്ച് മണ്ഡലത്തിൽ തുടർച്ചയായ 3 ജയങ്ങൾക്കു ശേഷമാണ് സിസോദിയ ജങ്പുരയിൽ ഭാഗ്യം പരീക്ഷിച്ചത്. ഇവിടെ കോൺഗ്രസ് 7350 വോട്ട് പിടിച്ചു.
∙ ബിജ്‌വാസൻ
തിരഞ്ഞെടുപ്പിന് മാസങ്ങൾക്കു മുൻപു മാത്രം എഎപി വിട്ടു ബിജെപിയിലെത്തിയ മുൻ മന്ത്രി കൈലാഷ് ഗലോട്ട് 11,276 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എഎപിയുടെ സുരേന്ദ്രർ ഭരദ്വാജും ബിജെപിയിൽനിന്നു കൂടുമാറി കോൺഗ്രസിലെത്തിയ ദേവേന്ദർ സഹ്‌രാവത്തും പരാജയം ഏറ്റുവാങ്ങി.
∙ ഗാന്ധിനഗർ
കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവച്ചു ബിജെപിയിലെത്തിയ അർവിന്ദർ സിങ് ലവ്‌ലി 12,748 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എഎപിയുടെ നവീൻ ചൗധരി രണ്ടാമതെത്തിയപ്പോൾ കോൺഗ്രസ് 3453 വോട്ടുകളിലൊതുങ്ങി.
∙ ഗ്രേറ്റർ കൈലാഷ്
എഎപിയുടെ മുൻമന്ത്രി സൗരഭ് ഭരദ്വാജിനെ ബിജെപിയുടെ ശിഖ റോയ് മുട്ടുകുത്തിച്ചു. 3188 വോട്ടുകൾക്കാണു തോൽവി.