മുഖ്യമന്ത്രിയെ കണ്ടെത്താനായില്ല: മണിപ്പുരിൽ പ്രതിസന്ധി തുടരുന്നു

രാജിവച്ച മുഖ്യമന്ത്രി ബിരേൻ സിങ്ങിനു പകരക്കാരനെ കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് മണിപ്പുരിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നതിനുള്ള കാലാവധി ഇന്നലെ അവസാനിച്ചതോടെ ഭരണഘടനാ പ്രതിസന്ധിയും ഉരുത്തിരിഞ്ഞിരിക്കുകയാണ്. 6 മാസത്തെ ഇടവേളയിൽ നിയമസഭ വിളിച്ചുചേർക്കണമെന്നാണു ഭരണഘടനയിൽ പറയുന്നത്. നിയമസഭ വിളിച്ചുചേർക്കാത്ത സാഹചര്യത്തിൽ നിയമസഭ സ്വയം പിരിച്ചുവിട്ടതായി കണക്കാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കോടതിയെ സമീപിച്ചേക്കും.

-
Also Read
അഭിജിത് മുഖർജി വീണ്ടും കോൺഗ്രസിൽ
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി നേതാവ് സംബിത് പത്രയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി വരെ ചർച്ചകൾ നടത്തിയെങ്കിലും മുഖ്യമന്ത്രിയുടെ കാര്യത്തിൽ ധാരണയിലെത്തിയില്ല. രാവിലെ ഗവർണർ അജയ് കുമാർ ഭല്ലയെ കണ്ട് സംബിത് പത്ര സ്ഥിതി വിശദീകരിച്ചു. നിയമസഭാ സ്പീക്കർ സത്യബ്രത സിങ്, മന്ത്രി വൈ.ഖേംചന്ദ് സിങ്, മന്ത്രി തൊംഗാം ബിശ്വജിത്, മന്ത്രി രാധേശ്യാം സിങ് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തിനായുള്ളത്. മെയ്തെയ് വിഭാഗക്കാരായ ഇവർക്കു പകരം നാഗാ വിഭാഗത്തിലുള്ളയാൾ മുഖ്യമന്ത്രിയാകണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്ത് എത്രയും പെട്ടെന്ന് മുഖ്യമന്ത്രിയെ നിയമിക്കാൻ ബിജെപിയോട് കോൺഗ്രസ് ആവശ്യപ്പെട്ടു. രാഷ്ട്രപതി ഭരണം അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രിയെ എത്രയും പെട്ടെന്ന് നിമിക്കണമെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒക്രാം ഇബോബി സിങ് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു.അതേസമയം, ഇംഫാലിൽ നിരോധിത സായുധ സംഘടനകൾക്കെതിരേയുള്ള നടപടി തുടരുകയാണ്. ജനങ്ങളെ ഭീഷണിപ്പെടുത്തി കൊള്ളയടിച്ചിരുന്ന 3 പേരെ അറസ്റ്റ് ചെയ്തു.
യഥാസമയം സഭ സമ്മേളിച്ചില്ലെങ്കിൽ
6 മാസത്തിന്റെ ഇടവേളയിൽ നിയമസഭ വിളിച്ചുചേർത്തില്ലെങ്കിൽ പിരിച്ചുവിട്ടതായി കണക്കാക്കും. ഇത് ഒഴിലാക്കുന്നതിനായി നിയമസഭ മരവിപ്പിക്കാം (സസ്പെൻഷൻ ഓഫ് അനിമേഷൻ). രാത്രി വൈകിട്ടും ഇത് സംബന്ധിച്ചുള്ള ശുപാർശ ഗവർണറുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. രാഷ്ട്രപതി ഭരണവും തുടർന്ന് തിരഞ്ഞെടുപ്പുമാണ് അടുത്ത നടപടി. ഇപ്പോഴത്തെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി താൽപര്യപ്പെടുന്നില്ല.