പഴയ പ്രതാപം, പുതിയ മുഖം; കോൺഗ്രസിൽ ഡിസിസികൾക്കായി പദ്ധതി
ന്യൂഡൽഹി ∙ പഴയ പ്രതാപത്തിലേക്കു ജില്ലാ കോൺഗ്രസ് കമ്മിറ്റികളെ (ഡിസിസി) തിരിച്ചുകൊണ്ടുവരുന്നതിനൊപ്പം കാലത്തിനൊത്ത മാറ്റം വരുത്താനും എഐസിസി ജനറൽ സെക്രട്ടറിമാരുടെയും ഭാരവാഹികളുടെയും യോഗത്തിൽ തീരുമാനിച്ചു. പാർട്ടിക്കു ശക്തിയുള്ള ജില്ലകളെയും ദുർബല ജില്ലകളെയും തരംതിരിച്ചു പ്രവർത്തന പദ്ധതി രൂപീകരിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും.

-
Also Read
ഗില്ലൻ ബാരി: മഹാരാഷ്ട്രയിൽ മരണം 18 ആയി
1960കളിലും 70കളിലും ഡിസിസിക്കുണ്ടായിരുന്ന ശക്തി ക്ഷയിച്ചതു പാർട്ടിക്കു ക്ഷീണമായെന്നു വിലയിരുത്തിയാണു താഴേത്തട്ടിൽ പാർട്ടി ശക്തമാക്കാനുള്ള ശ്രമം. ഡിസിസികൾക്കു തീരുമാനമെടുക്കാവുന്ന തരത്തിൽ കൂടുതൽ അധികാരം നൽകണമെന്നതുൾപ്പെടെ അഭിപ്രായം ഉയർന്നു. സ്ഥാനാർഥി നിർണയഘട്ടത്തിൽ ഡിസിസികൾ ഒറ്റപ്പേര് ഹൈക്കമാൻഡിനു കൈമാറുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ജില്ലാ കമ്മിറ്റികൾക്കു കൂടുതൽ അധികാരവും ചുമതലയും നൽകണമെന്ന നിർദേശത്തെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും പിന്തുണച്ചു. ഇതുൾപ്പെടെ പാർട്ടിയുടെ ഘടന രൂപപ്പെടുത്താനുള്ള ചർച്ചയും 7 മണിക്കൂറോളം നീണ്ട യോഗത്തിലുണ്ടായി. സമാന ചർച്ച സംസ്ഥാന തലത്തിലും നടത്തും.
സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി രമേശ് ചെന്നിത്തല, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി തുടങ്ങിയവരും പുതുതായി ചുമതലയേറ്റ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. ഐഎൻടിയുസി പോലെ പോഷക സംഘടനകളെ കൂടുതൽ സഹകരിപ്പിക്കണമെന്ന് ഖർഗെ നിർദേശിച്ചു. തിരഞ്ഞെടുപ്പു തോൽവികളുണ്ടായാൽ അതിനു മറുപടി നൽകാനുള്ള ബാധ്യത എഐസിസി ഭാരവാഹികൾക്ക് ഉണ്ടായിരിക്കുമെന്നും ഖർഗെ ഓർമിപ്പിച്ചു.
ബെളഗാവിയിലെ പ്രവർത്തക സമിതിയിൽ തീരുമാനിച്ചതു പ്രകാരം, സംവിധാൻ ബച്ചാവോ യാത്ര മാർച്ചിൽ നടത്താനും യോഗം തീരുമാനിച്ചു. ഭാരത് ജോഡോ യാത്രയിൽനിന്നു വ്യത്യസ്തമായി ബ്ലോക്ക്, ഡിസിസി, സംസ്ഥാന തലങ്ങളിൽ ദേശീയ നേതാക്കൾ പങ്കെടുക്കുന്ന യാത്രയായിരിക്കും ഇത്. രാജ്യത്തു തിരഞ്ഞെടുപ്പ് അട്ടിമറി നടക്കുന്നുവെന്ന ആശങ്കയും യോഗം ചർച്ച ചെയ്തു.
ആശയാടിത്തറയില്ലാത്തവരെ പാർട്ടിയിലെടുക്കേണ്ട: ഖർഗെ
പാർട്ടിയോടും പ്രത്യയശാസ്ത്രത്തോടും കൂറില്ലാത്തവരെ ധൃതിപിടിച്ചു പാർട്ടിയിലേക്ക് എത്തിക്കുന്നതിനോടു വിയോജിച്ച് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ദുർഘടസന്ധിയിൽ ഇത്തരക്കാർ പാർട്ടിയെ ഇട്ടെറിഞ്ഞു പോകുമെന്നും അവരിൽനിന്ന് അകന്നു നിൽക്കണമെന്നും ഖർഗെ പറഞ്ഞു.