5 വൃക്കയുമായി ദേവേന്ദ്ര; നാലെണ്ണം പ്രവർത്തനരഹിതം

ന്യൂഡൽഹി ∙ അപൂർവ വൃക്കരോഗം ബാധിച്ച 47കാരൻ ജീവിക്കുന്നത് 5 വൃക്കയുമായി. ദേവേന്ദ്ര ബരേൽവാർ എന്നയാൾക്കു ഫരീദാബാദ് അമൃത ആശുപത്രിയിൽ അഞ്ചാമത്തെ വൃക്ക വച്ചുപിടിപ്പിച്ചു.

15–ാം വയസ്സുമുതൽ അപൂർവ രോഗത്തിന്റെ പിടിയിലായ ഇദ്ദേഹത്തിനു 2010ലും 2012ലും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ ഇതു രണ്ടും പരാജയപ്പെട്ടു. തുടർന്നാണ് ഏതാനും ആഴ്ച മുൻപ് അമൃതയിൽ മൂന്നാമതും വൃക്ക മാറ്റിവയ്ക്കലിനു വിധേയനായത്. ശരീരത്തിലെ 5 വൃക്കകളിൽ നാലെണ്ണം പ്രവർത്തനരഹിതമാണ്; രണ്ടെണ്ണം സ്വന്തം വൃക്കയും മറ്റു രണ്ടെണ്ണം മുൻപ് തുന്നിച്ചേർത്തതും.