കൊൽക്കത്ത ∙ മണിപ്പുരിൽ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ആയുധങ്ങൾ തിരിച്ചേൽപ്പിക്കാനുള്ള കാലാവധി ഒരാഴ്ച കൂടി നീട്ടി. മെയ്തെയ്-കുക്കി വിഭാഗങ്ങളുടെ ആവശ്യപ്രകാരമാണ് കാലാവധി നീട്ടിയതെന്നും ഇത് അവസാനത്തെ അവസരമാണെന്നും ഗവർണർ അജയ് കുമാർ ബല്ല പറഞ്ഞു. ഈ മാസം 6ന് 4വരെ ആയുധങ്ങൾ തിരികെ ഏൽപിക്കുന്നവർക്കെതിരേ പ്രതികാരനടപടികൾ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗവർണർ നൽകിയ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ഇതുവരെ മുന്നൂറോളം തോക്കുകളാണ് ലഭിച്ചത്. പൊലീസിന്റെ ആയുധപ്പുരയിൽ നിന്നും കവർന്നെടുത്ത 6000 തോക്കുകളിൽ 3500 എണ്ണം ഇനിയും കിട്ടാനുണ്ട്. ഇംഫാൽ താഴ്‍വരയിൽ മെയ്തെയ് വിഭാഗക്കാരാണ് ആയുധങ്ങളിൽ ഏറെയും കവർന്നത്. 

English Summary:

Manipur: Deadline for surrendering weapons extended by a week

Show comments