ട്രംപിന്റെ തീരുവക്കെണി; കേന്ദ്രസർക്കാർ വെട്ടിൽ
ന്യൂഡൽഹി∙ അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉയർന്ന തീരുവ ഗണ്യമായി കുറയ്ക്കാൻ ഇന്ത്യ തയാറായിട്ടുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ കേന്ദ്രസർക്കാരിനെ കൂടുതൽ സമ്മർദത്തിലാക്കുന്നു. 4 ദിവസത്തെ വ്യാപാരചർച്ചകൾക്കു ശേഷം വാണിജ്യമന്ത്രി പീയൂഷ് ഗോയലും സംഘവും യുഎസിൽനിന്ന് ഇന്ത്യയിലേക്കു യാത്രതിരിച്ചതിനു പിന്നാലെയായിരുന്നു ട്രംപിന്റെ നിർണായക വെളിപ്പെടുത്തൽ.

മോദി സർക്കാർ എന്തൊക്കെ വിഷയങ്ങളിലാണ് യുഎസിനോടു സമ്മതം മൂളിയതെന്ന ചോദ്യവുമായി കോൺഗ്രസ് രംഗത്തെത്തി. തീരുവ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാർ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല. കർഷകരുടെയും ഉൽപാദനരംഗത്തിന്റെയും താൽപര്യങ്ങളിൽ കേന്ദ്രം വിട്ടുവീഴ്ച ചെയ്യുകയാണോയെന്നും കോൺഗ്രസ് ചോദിച്ചു. നാളെ പാർലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ സഭയ്ക്കുള്ളിൽ ഇതെക്കുറിച്ചു പ്രതികരിക്കാൻ സർക്കാർ നിർബന്ധിതമായേക്കും.
അമേരിക്കൻ താൽപര്യത്തിനു വേണ്ടി യുഎസ് അമിത സമ്മർദം ചെലുത്തുന്നതിനാൽ ഇന്ത്യ വ്യാപാരചർച്ചകളിൽനിന്നു പിൻവാങ്ങണമെന്നും ചൈനയും കാനഡയും തിരിച്ചടിക്കുന്നതു പോലെ പ്രതികരിക്കണമെന്നും ഇക്കണോമിക് ‘തിങ്ക് ടാങ്ക്’ ആയ ഗ്ലോബൽ ട്രേഡ് റിസർച് ഇനിഷ്യേറ്റീവ് (ജിടിആർഐ) ചൂണ്ടിക്കാട്ടി.
തീരുവ കുറയ്ക്കുമെന്ന് പരോക്ഷസൂചന
പരസ്യപ്രതികരണം നടത്തിയിട്ടില്ലെങ്കിലും യുഎസിനു തീരുവയിളവു നൽകിയേക്കുമെന്ന പരോക്ഷസൂചനയാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ നൽകുന്നത്. ഓസ്ട്രേലിയ, യുഎഇ, സ്വിറ്റ്‍സർലാൻഡ്, നോർവേ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാരകരാറിനു ശേഷം ഇന്ത്യ തീരുവ കുറച്ചിരുന്നു. ഇതേ ചർച്ചകൾ യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ എന്നിവയുമായും നടക്കുകയാണ്.
അതുകൊണ്ട് യുഎസുമായുള്ള വ്യാപാരകരാർ ചർച്ചകളെയും ഈ പശ്ചാത്തലത്തിൽ കാണണമെന്നാണ് മന്ത്രാലയവൃത്തങ്ങൾ സൂചിപ്പിച്ചത്. വൈകാതെ തീരുവയിളവുകൾ കണ്ടുതുടങ്ങുമെന്നു ചുരുക്കം. ചർച്ചകൾ പ്രാരംഭഘട്ടത്തിലായതിനാൽ അതിനെക്കുറിച്ച് പ്രതികരിക്കുന്നത് ഉചിതമല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യ ട്രംപ് സർക്കാരുമായും വ്യാപാരകരാറിന് ഇന്ത്യ ശ്രമിച്ചിരുന്നെങ്കിലും യാഥാർഥ്യമായില്ല.
ഇനിയെന്ത്?
യുഎസ് കാർഷിക ഉൽപന്നങ്ങൾക്കാണ് ഇന്ത്യ ഏറ്റവും കൂടുതൽ തീരുവ (37.66%) ചുമത്തുന്നത്. ഇറക്കുമതി നിയന്ത്രിച്ച് ആഭ്യന്തര വിപണിയെ സംരക്ഷിക്കാനാണിത്. എന്നാൽ, കാർഷികവിപണി യുഎസിനു തുറന്നുകൊടുക്കണമെന്നാണ് കഴിഞ്ഞദിവസം യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക് ആവശ്യപ്പെട്ടത്. ഇതിനു ഇന്ത്യ വഴങ്ങിയാൽ കാർഷികഉൽപന്നങ്ങളുടെ തീരുവയും മറ്റു നിയന്ത്രണങ്ങളും കുറയ്ക്കേണ്ടിവരും. ഇതുവഴി യുഎസിൽ നിന്നുള്ള ഇറക്കുമതി കൂടുകയും ഇന്ത്യയിലെ കാർഷികമേഖലയെ ബാധിക്കുകയും ചെയ്യാം. ഇതു രാഷ്ട്രീയമായും കേന്ദ്രസർക്കാരിനു വൻതിരിച്ചടിയാകാം.
∙ ‘ഇന്ത്യ ഭീമമായ തീരുവയാണ് നമ്മളിൽ (യുഎസ്) നിന്ന് ഈടാക്കുന്നത്. അതുകാരണം ഇന്ത്യയിൽ ഒന്നും വിൽക്കാൻ കഴിയില്ല. തീരുവ ഗണ്യമായി കുറയ്ക്കാൻ അവരിപ്പോൾ സമ്മതിച്ചിട്ടുണ്ട്. അവരുടെ പ്രവൃത്തിയെ നമ്മൾ തുറന്നുകാട്ടിയതുകൊണ്ടാണിത്.’ – ഡോണൾഡ് ട്രംപ് (യുഎസ് പ്രസിഡന്റ്)