പാക്കിസ്ഥാന് ആയുധം നൽകരുതെന്ന് ഇന്ത്യ

ന്യൂഡൽഹി ∙ പാക്കിസ്ഥാന് ആയുധങ്ങളും പ്രതിരോധ സാങ്കേതിക വിദ്യയും കൈമാറരുതെന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നെതർലൻഡ്സിനോട് ആവശ്യപ്പെട്ടു. നെതർലൻഡ്സ് പ്രതിരോധ മന്ത്രി റൂബൻ ബ്രക്കെൽമൻസുമായി കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിലാണ് രാജ്‌നാഥ് സിങ് ഇക്കാര്യം ആവശ്യപ്പെട്ടത്. പാക്കിസ്ഥാന് ആയുധങ്ങളും മറ്റും നൽകുന്നതു ദക്ഷിണേഷ്യയിലെ സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞുവെന്നാണു വിവരം.

ന്യൂഡൽഹി ∙ പാക്കിസ്ഥാന് ആയുധങ്ങളും പ്രതിരോധ സാങ്കേതിക വിദ്യയും കൈമാറരുതെന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നെതർലൻഡ്സിനോട് ആവശ്യപ്പെട്ടു. നെതർലൻഡ്സ് പ്രതിരോധ മന്ത്രി റൂബൻ ബ്രക്കെൽമൻസുമായി കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിലാണ് രാജ്‌നാഥ് സിങ് ഇക്കാര്യം ആവശ്യപ്പെട്ടത്. പാക്കിസ്ഥാന് ആയുധങ്ങളും മറ്റും നൽകുന്നതു ദക്ഷിണേഷ്യയിലെ സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞുവെന്നാണു വിവരം.പാക്ക് പിന്തുണയോടെ ജമ്മു കശ്മീരിൽ ഉൾപ്പെടെ നടക്കുന്ന ഭീകരതയ്ക്കെതിരെ ഇന്ത്യ പോരാടുകയാണെന്നും ഈ സാഹചര്യത്തിൽ പാക്കിസ്ഥാന് ആയുധങ്ങൾ നൽകുന്നതു ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കലാകുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.
നെതർലൻഡ്സിനോടു മാത്രമല്ല, ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന എല്ലാ രാജ്യങ്ങളോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണു വിശദീകരണം. പാക്കിസ്ഥാനു 2 യുദ്ധക്കപ്പലുകൾ ഉൾപ്പെടെ നെതർലൻഡ്സ് ലഭ്യമാക്കിയിരുന്നു.ഇരു രാജ്യങ്ങളുടെയും മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രതിരോധം, വിവരം പങ്കുവയ്ക്കൽ, ഇന്തോ–പസിഫിക് മേഖലയിലെ സഹകരണം, ഡ്രോൺ ഉൾപ്പെടെയുള്ള മേഖലയിലെ സാങ്കേതിക വിദ്യകൾ പങ്കുവയ്ക്കൽ എന്നിവയെല്ലാം ചർച്ചയായി.