ചെന്നൈ ∙ പരസ്പരം അടുക്കാൻ മടിച്ചു നിൽക്കുന്ന പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചുകൂട്ടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ചെന്നൈയിൽ നടത്തിയത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ശക്തിപ്രകടനം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാമുന്നണിയുടെ ‘പവർഹൗസായി’ തമിഴ്നാടിനെ മാറ്റിയ അതേ ആവേശത്തോടെയാണു മണ്ഡല പുനർനിർണയ വിഷയത്തിലെ പോരാട്ടവും സ്റ്റാലിൻ നയിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനർനിർണയ നീക്കത്തിനെതിരെ ആദ്യം രംഗത്തെത്തിയതും അപകടങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്കു കത്തയച്ചതും സ്റ്റാലിനായിരുന്നു. തുടർന്നു മന്ത്രിമാർ ഉൾപ്പെടുന്ന പ്രതിനിധികളെ നേരിട്ടയച്ച് ആദ്യ സംയുക്ത കർമ സമിതി (ജെഎസി) യോഗത്തിലേക്കു നേതാക്കളെ ക്ഷണിച്ചു. ഇതോടെ, തമിഴ്നാട് ആരംഭിച്ച പ്രതിഷേധം യോഗത്തിനു മുൻപേ ദേശീയ ശ്രദ്ധയിലെത്തി.

ADVERTISEMENT

ഭാഷാവിവാദത്തിൽ തമിഴ്നാടും കേന്ദ്രവും തമ്മിലുള്ള പോരു തുടരുന്നതിനിടെ, ജെഎസി യോഗത്തിലും മാതൃഭാഷകളുടെ പ്രാധാന്യം ഉയർത്തിപ്പിടിക്കാൻ സ്റ്റാലിൻ ശ്രദ്ധിച്ചു. യോഗത്തിനെത്തിയ നേതാക്കളുടെ പേരുകൾ ഇംഗ്ലിഷിൽ കൂടാതെ അവരുടെ മാതൃഭാഷകളിലും രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇംഗ്ലിഷ്, തമിഴ്, മലയാളം, ഹിന്ദി, പഞ്ചാബി എന്നീ 5 ഭാഷകളിലെ വിവർത്തനം തൽസമയം ഹെഡ്ഫോണുകൾ വഴി നേതാക്കളിൽ എത്തിച്ച് ലക്ഷ്യത്തിലേക്കു ഭാഷ തടസ്സമാകില്ലെന്ന് ഉറപ്പാക്കി.

5 സംസ്ഥാനങ്ങളിൽ നിന്നുള്ള 14 നേതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന യോഗത്തിൽ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, സഹോദരി കനിമൊഴി എന്നിവരും സ്റ്റാലിനൊപ്പം സംഘാടക നിരയിലുണ്ടായിരുന്നു. അതിഥികൾക്കു തമിഴ്നാടിന്റെ കയ്യൊപ്പുള്ള സമ്മാനങ്ങളാണു മുഖ്യമന്ത്രി കൈമാറിയത്.

ADVERTISEMENT

അതേസമയം, ആന്ധ്രയുടെ നിസ്സഹകരണവും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അസാന്നിധ്യവും ചർച്ചയായെങ്കിലും മുന്നോട്ടുള്ള യാത്രയിൽ ഇവരും ഒപ്പം ചേരുമെന്നു സ്റ്റാലിൻ കരുതുന്നു. 4 മുഖ്യമന്ത്രിമാർ അടക്കം അണിനിരന്നു നേതൃത്വം നൽകുന്ന പ്രതിഷേധ പോരാട്ടം അവഗണിക്കാൻ കേന്ദ്രത്തിന് എളുപ്പമാകില്ല.

ശക്തമായി പ്രതികരിച്ച് കേരള നേതാക്കൾ

ചെന്നൈ ∙ സംയുക്ത കർമ സമിതി (ജെഎസി) യോഗത്തിൽ ഏറ്റവും കൂടുതൽ പ്രതിനിധികൾ പങ്കെടുത്തതു കേരളത്തിൽ നിന്ന്. ജനാധിപത്യത്തിന്റെ നിലനിൽപ്പിനും ഫെഡറലിസത്തിനും വേണ്ടിയുള്ള പോരാട്ടമാണിതെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരനും ദേശീയ നയങ്ങൾ നടപ്പിലാക്കുകയും ജീവിത പുരോഗതി നേടുകയും ചെയ്തതിന്റെ പേരിൽ പല സംസ്ഥാനങ്ങളും ശിക്ഷിക്കപ്പെടുകയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞു. ജനസംഖ്യാ നിയന്ത്രണം നടപ്പാക്കി രാജ്യനൻമയ്ക്കായി സഹകരിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു നേരെയുള്ള കടുത്ത അനീതിയാണു പുതിയ പുനർനിർണയ നീക്കമെന്നു മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു.

ADVERTISEMENT

ഇപ്പോഴത്തെ നീക്കമനുസരിച്ചു മണ്ഡലപുനർനിർണയം നടത്തിയാൽ ബിജെപി അംഗങ്ങളുടെ എണ്ണം കുത്തനെ വർധിക്കുമെന്നും അതിനായുള്ള രഹസ്യ അജൻഡയാണു നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിന്റെ വിജയം വഴി സംസ്ഥാനങ്ങളെ പരാജയമാക്കി മാറ്റാനുള്ള ശ്രമമാണു കേന്ദ്രം നടത്തുന്നതെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി കുറ്റപ്പെടുത്തി. ഫെഡറൽ ജനാധിപത്യനെതിരെയുള്ള കനത്ത ആക്രമണമാണ് ഈ നീക്കമെന്നു പറഞ്ഞ ആർഎസ്പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ, രാഷ്ട്രീയ പ്രാതിനിധ്യം പരിമിതപ്പെടുത്താനുള്ള നീക്കമാണിതെന്നും പറഞ്ഞു.

∙ ‘പുനർനിർണയ നീക്കത്തിൽ കേന്ദ്രം ഉറച്ചുനിൽക്കുകയാണെങ്കിൽ, ലോക്സഭയിൽ 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടായ പ്രാതിനിധ്യം 33% ആയി ഉയർത്തണം.’ – രേവന്ത് റെഡ്ഡി, തെലങ്കാന മുഖ്യമന്ത്രി

∙‘തോൽക്കുന്ന സംസ്ഥാനങ്ങളിലെ സീറ്റുകൾ വെട്ടിക്കുറയ്ക്കാനാണു ബിജെപി ആഗ്രഹിക്കുന്നത്.’ – ഭഗവന്ത് സിങ് മാൻ, പഞ്ചാബ് മുഖ്യമന്ത്രി

∙ ‘മണ്ഡല പുനർനിർണയ നീക്കത്തിലൂടെ ജനാധിപത്യത്തിന്റെ നെടുംതൂണുകൾ തകർക്കപ്പെടുകയാണ്. എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും സ്വത്വത്തെയും പൈതൃകത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണിത്.’ – ഡി.കെ. ശിവകുമാർ, കർണാടക ഉപമുഖ്യമന്ത്രി

∙ ‘ജനസംഖ്യയെ മാത്രം അടിസ്ഥാനമാക്കിയുള്ള പുനർനിർണയ നീക്കം അന്യായമാണ്.’ – നവീൻ പട്‌നായിക് പ്രസിഡന്റ്, ബിജു ജനതാദൾ (പങ്കെടുത്തത് ഓൺലൈനായി)

English Summary:

Chennai Meeting: South India united against delimitation

Show comments