പ്രായപരിധിയുമായി സിപിഎം മുന്നോട്ട്; കരടിന് അംഗീകാരം

ന്യൂഡൽഹി ∙ പ്രായപരിധി നിബന്ധന നടപ്പാക്കണമെന്ന ധാരണയോടെ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള സംഘടനാ റിപ്പോർട്ടിന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകി. പ്രായപരിധി കർശനമായി നടപ്പാക്കുമെന്ന് സിപിഎം കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഇന്നലെ യോഗത്തിനു ശേഷം പ്രതികരിച്ചു.

നേതാക്കൾ പാർട്ടിയിൽനിന്ന് ഒഴിയുന്നുവെന്ന് അതിന് അർഥമില്ലെന്നും അവർ പാർട്ടിക്കായി പ്രവർത്തിക്കുമെന്നും കാരാട്ട് വ്യക്തമാക്കി. താനൊഴിയുകയാണെന്ന സൂചന കാരാട്ട് യോഗത്തിൽ നൽകിയതായും വിവരമുണ്ട്.
അതേസമയം, സംസ്ഥാന ഘടകങ്ങളിൽ നടപ്പാക്കിയ പ്രായപരിധി നിബന്ധന പൊളിറ്റ്ബ്യൂറോ ഉൾപ്പെടെ കേന്ദ്ര ഘടകങ്ങളിൽ കർശനമായി നടപ്പാക്കരുതെന്ന അഭിപ്രായം കേന്ദ്രകമ്മിറ്റിയിൽ ഉയർന്നു. നേതാക്കളുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തണം.
രണ്ടുദിവസമായി നടന്ന കേന്ദ്ര കമ്മിറ്റിയിലാണ് പിബിയിൽ ചർച്ച ചെയ്ത റിപ്പോർട്ട് ഭേദഗതികളോടെ അംഗീകരിച്ചത്. പാർട്ടി കോൺഗ്രസിനായുള്ള എല്ലാ രേഖകൾക്കും അംഗീകാരം നൽകിയതായി പ്രകാശ് കാരാട്ട് അറിയിച്ചു.
പാർട്ടിയുടെ ഏക മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന് ഇളവ് ഉറപ്പാണെങ്കിലും നിബന്ധന കർശനമാക്കിയാൽ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, സുഭാഷിണി അലി, മണിക് സർക്കാർ തുടങ്ങി 7 പ്രമുഖർ ഒഴിയുന്ന സ്ഥിതി വരും. പാർട്ടി സെന്ററിൽ പ്രവർത്തിക്കുന്നവരുടെ നിര ഒന്നിച്ചൊഴിയുന്നതു ഗുണകരമാകില്ലെന്ന അഭിപ്രായമാണ് ഉയർന്നത്. സംസ്ഥാന സമിതിയിൽ ഇളവു ലഭിച്ച മണിക് സർക്കാർ, വനിതയെന്ന നിലയിൽ വൃന്ദ കാരാട്ട് എന്നിവർക്ക് ഇളവു നൽകുന്നതു പാർട്ടി കോൺഗ്രസ് പരിഗണിച്ചേക്കും.
ഏപ്രിൽ 2 മുതൽ 6 വരെ മധുരയിലാണ് പാർട്ടി കോൺഗ്രസ് നടക്കുന്നത്.