യുഎസ് വൈസ് പ്രസിഡന്റും സുരക്ഷാ ഉപദേഷ്ടാവും അടുത്തമാസം ഇന്ത്യയിൽ

ന്യൂഡൽഹി ∙ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ള യുഎസ് സംഘം വരും മാസങ്ങളിൽ ഇന്ത്യ സന്ദർശിച്ചേക്കും. ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണു യുഎസ് സംഘം വരുന്നത്.

ജെ.ഡി വാൻസും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിൾ വാൽട്സും അടുത്ത മാസം പകുതിയോടെ ഇന്ത്യ സന്ദർശിക്കുമെന്നാണു വിവരം. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് മേയിലോ ജൂണിലോ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന ഘട്ടത്തിൽ തീരുമാനിച്ച 10 വർഷത്തെ പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഈ ഘട്ടത്തിലുണ്ടാകും.