ന്യൂഡൽഹി ∙ ‘അടവു നയമുണ്ടോ സഖാവേ, ഒരു ബദൽരേഖയുണ്ടാക്കാൻ’ എന്നു മനസ്സിൽപറഞ്ഞു പുഞ്ചിരിക്കുന്ന സീതാറാം യച്ചൂരിയുടെ അഭാവം പ്രകാശ് കാരാട്ടിനെ കുറച്ചല്ല അസ്വസ്ഥനാക്കുന്നത്.‘അതു പറഞ്ഞറിയിക്കാൻ എളുപ്പമല്ല. ഞങ്ങൾ 32 വർഷം പൊളിറ്റ്ബ്യൂറോയിൽ ഒരുമിച്ചു പ്രവർത്തിച്ചവരാണ്. കേന്ദ്ര കമ്മിറ്റിയിലും ഒരുമിച്ചാണ് എത്തിയത്, 1985–ൽ. അന്നു മുതൽ ഒരുമിച്ചുള്ളയാൾ പെട്ടെന്നൊരുനാൾ അപ്രത്യക്ഷനാകുന്നു. അതുമായി പൊരുത്തപ്പെടുക എളുപ്പമല്ല’– സിപിഎമ്മിന്റെ മധുര പാർട്ടി കോൺഗ്രസിനുള്ള തയാറെടുപ്പുകൾക്കിടെ മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ കാരാട്ട് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പക്ഷേ, സീതാറാമിന്റെ വേർപാടിനെക്കുറിച്ച് ആലോചിച്ചിരിക്കാൻ പറ്റില്ലായിരുന്നു. പാർട്ടി കോൺഗ്രസിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞിരുന്നു. പെട്ടെന്നുതന്നെ ഞങ്ങൾക്ക് അതിലേക്കു കടക്കേണ്ടിവന്നു. പാർട്ടി കോൺഗ്രസ് മാറ്റിവയ്ക്കാൻ പറ്റുമായിരുന്നില്ല. ജൂൺ അവസാനം പാർട്ടി കോൺഗ്രസ് പ്രഖ്യാപിച്ചു. സീതാറാം കൂടി താൽപര്യപ്പെട്ടാണ് ആദ്യ ചർച്ചയ്ക്ക് സെപ്റ്റംബർ അവസാനം പിബി ചേരണമെന്നുൾപ്പെടെ സമയക്രമം തീരുമാനിച്ചത്. എന്നാൽ, സെപ്റ്റംബർ മധ്യത്തോടെ സീതാറാം പോയി. കഴിഞ്ഞ 6 മാസം ഞങ്ങൾക്കു ജോലിയോടു ജോലി. 

ADVERTISEMENT

സീതാറാമിന്റെ വിയോഗവേദനയ്ക്കിടയിൽ, പാർട്ടി കോൺഗ്രസിനായുള്ള ജോലി ധാരാളമുണ്ടായിരുന്നത് ഒരുതരത്തിൽ സഹായകമായെന്നു പറയാം.’ ഇപ്പോൾ യച്ചൂരിയുടെ അസാന്നിധ്യത്തിൽ പാർട്ടിയുടെ ഏകോപനച്ചുമതലയെന്ന ദൗത്യമാണ് കാരാട്ടിന്.മധുരയിൽ രണ്ടാം തവണയാണ് സിപിഎം പാർട്ടി കോൺഗ്രസ്. ‘ആദ്യത്തേത് ഒൻപതാം കോൺഗ്രസ്, 1972 ൽ. ഇത്തവണത്തേതുപോലെ തമുക്കം മൈതാനത്തായിരുന്നു അതും. അന്നെനിക്കു പങ്കെടുക്കാനായില്ല. അന്നു ഞാൻ ഡൽഹിയിൽ ജെഎൻയുവിൽ ഗവേഷകനാണ്; എകെജിയുടെ സഹായിയും.’ എകെജി അന്ന് അശോക റോഡിലെ നാലാം നമ്പർ വീട്ടിലാണു താമസം. ‘അതായിരുന്നു ഞങ്ങളുടെ പാർലമെന്ററി പാർട്ടി ഓഫിസും. നേതാക്കളെല്ലാം പാർട്ടി കോൺഗ്രസിനു പോയപ്പോൾ എകെജി എന്നെ ഓഫിസും വീടും ഏൽപിച്ചു’– കാരാട്ട് പറഞ്ഞു.

അന്നു മധുരയിലുണ്ടായിരുന്നവരിൽ എസ്.രാമചന്ദ്രൻ പിള്ളയും പിണറായി വിജയനും ബിമൻ‍ ബോസും മണിക് സർക്കാരും ഈ പാർട്ടി കോൺഗ്രസിലും പ്രതിനിധികളാണ്. എസ്ആർപിയും പിണറായിയും ബിമനും കൊച്ചിയിലെ എട്ടാം കോൺഗ്രസിലും പങ്കെടുത്തിരുന്നു.മറുവാദങ്ങൾക്ക് യച്ചൂരിയില്ലാത്തതിനാലുള്ള ഏകാന്തതയെക്കുറിച്ച് കാരാട്ട് പറയുന്നു: ‘ഞാനും എന്റെ അവസാന ഘട്ടത്തിലാണ്. ഇനി മറ്റു സഖാക്കളുടെ പ്രവർത്തനമാണു കാണേണ്ടത്. ആശയപരമായ നിലപാടുകളിൽ ഞങ്ങൾ തമ്മിൽ കാര്യമായ ഭിന്നത ഉണ്ടായിരുന്നില്ല. പാർട്ടിയുടെ അടവുനയത്തിന്റെ കാര്യത്തിൽ ഞങ്ങൾക്കിടയിൽ കാര്യമായ ചർച്ചയുണ്ടായിട്ടുണ്ട്’– കാരാട്ട് പറഞ്ഞു.പ്രായപരിധിയെത്തിയതിനാൽ സേവനം ആവശ്യമില്ലെന്നാണ് പാർട്ടി പറയുന്നതെങ്കിൽ കാരാട്ടിന് പ്ലാൻ ബി ഉണ്ട്. ‘എനിക്കു ചില പ്ലാനൊക്കെ ഉണ്ടായിരിക്കാം. അതിനു രൂപമാകുന്നതു പാർട്ടി കോൺഗ്രസിന്റെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും. അതെന്റെ വ്യക്തിപരമായ തീരുമാനമാകില്ല. പാർട്ടി പറയും’– കാരാട്ട് പറഞ്ഞു.

English Summary:

Madurai Hosts CPM Congress: Prakash Karat on Yechury's Absence at CPM's Madurai Congress