ജമ്മു ∙ ജമ്മു കശ്മീരിലെ കഠ്‍വ ജില്ലയിലെ സന്യാൽ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ പിടികൂടാൻ പൊലീസ് നായ്ക്കളുടെയും ഡ്രോണുകളുടെയും സഹായത്തോടെ സുരക്ഷാസേന തിരച്ചിൽ ശക്തമാക്കി. 3 ഭീകരർ ഒളിച്ചിരിക്കുന്നതിന്റെ സൂചനകൾ ലഭിച്ചു. പാക്കിസ്ഥാനിൽ നിന്ന് കഴിഞ്ഞ ദിവസം നുഴഞ്ഞുകയറിയ ജയ്ഷെ മുഹമ്മദ് ഭീകരരാണ് ഇവരെന്നു സംശയിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജമ്മു ∙ ജമ്മു കശ്മീരിലെ കഠ്‍വ ജില്ലയിലെ സന്യാൽ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ പിടികൂടാൻ പൊലീസ് നായ്ക്കളുടെയും ഡ്രോണുകളുടെയും സഹായത്തോടെ സുരക്ഷാസേന തിരച്ചിൽ ശക്തമാക്കി. 3 ഭീകരർ ഒളിച്ചിരിക്കുന്നതിന്റെ സൂചനകൾ ലഭിച്ചു. പാക്കിസ്ഥാനിൽ നിന്ന് കഴിഞ്ഞ ദിവസം നുഴഞ്ഞുകയറിയ ജയ്ഷെ മുഹമ്മദ് ഭീകരരാണ് ഇവരെന്നു സംശയിക്കുന്നു.ഭീകരർക്ക് സഹായം നൽകിയെന്ന സംശയത്തിൽ വനിതകളടക്കം 6 പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കരുതൽ തടങ്കലിൽ ജയിലിലടച്ച മുഹമ്മദ് ലത്തീഫ് എന്നയാളുടെ കുടുംബാംഗങ്ങളായ വനിതകളാണ് കസ്റ്റഡിയിലുള്ളത്.

കഴിഞ്ഞവർഷം മൽഹാറിൽ 6 സൈനികരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടത്തിയ ഭീകരരെ സഹായിച്ചയാളാണ് മുഹമ്മദ് ലത്തീഫ്.കഴിഞ്ഞദിവസം കറുത്ത വസ്ത്രം ധരിച്ച 3 പേർ റുയ് ഗ്രാമത്തിലെ ശങ്കർ എന്നയാളുടെ വീട്ടിൽ കയറി ഭക്ഷണം എടുത്ത് കടന്നുകളഞ്ഞു. മുതിർന്ന ഒരു സ്ത്രീ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ 2 ഭീകരരെ വധിച്ച സ്ഥലത്തിനു സമീപമാണ് ഈ വീട്. ഏറ്റുമുട്ടലിൽ 4 പൊലീസുകാരും വീരമൃത്യു വരിച്ചു.

English Summary:

Kathua Terrorist Hunt: Six Detained, Search Intensifies in Sanyal Forest