കേരള സർവകലാശാലാ അസിസ്റ്റന്റ്: ശമ്പളക്കുടിശികയും ആനുകൂല്യങ്ങളും തടഞ്ഞു

കൊച്ചി∙ വിവാദ നടപടികളിലൂടെ കേരള സർവകലാശാലാ അസിസ്റ്റന്റ് നിയമനം ലഭിച്ചവർക്കു ശമ്പളക്കുടിശികയും മറ്റാനുകൂല്യങ്ങളും നൽകുന്നതു ഹൈക്കോടതി തടഞ്ഞു.

കേരള സർവകലാശാല 2005ൽ ആരംഭിച്ച നിയമന നടപടി വൻ വിവാദമായതിനെത്തുടർന്നുള്ള കേസുകളിൽ, ലിസ്റ്റിൽനിന്നു നടത്തിയ നിയമനം ജഡ്ജി ശരിവച്ചെങ്കിലും തുടർന്നു നിയമനം നടത്തേണ്ടെന്നു നിർദേശിച്ചിരുന്നു.

ഇതിനെതിരെ ഉദ്യോഗാർഥിയായ സുജിത് എസ്. കുറുപ്പ് നൽകിയതുൾപ്പെടെ അപ്പീലുകളാണു ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.