ഐഎൻടിയുസി സമരപ്രഖ്യാപന ജാഥയ്ക്കു വൻ പ്രകടനത്തോടെ സമാപനം

INTUC
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ നയിച്ച സമരപ്രഖ്യാപന വാഹന ജാഥയ്ക്കു സമാപനം കുറിച്ചു തിരുവനന്തപുരം ഗാന്ധിപാർക്കിൽ നടന്ന സമ്മേളനം ഐഎൻടിയുസി അഖിലേന്ത്യാ പ്രസിഡന്റ് സി.സഞ്ജീവ റെ‍ഡ്ഡി ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം∙ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ നയിച്ച സമരപ്രഖ്യാപന വാഹനജാഥ നൂറുകണക്കിനു തൊഴിലാളികൾ അണിനിരന്ന പ്രക‌ടനത്തോടെ സമാപിച്ചു.

ഐഎൻടിയുസി ദേശീയ പ്രസിഡന്റ് ഡോ. ജി.സഞ്ജീവ റെഡ്ഡി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.മുരളീധരൻ എംഎൽഎ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ, പാലോട് രവി, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, വി.ജെ.ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

തുല്യജോലിക്കു തുല്യവേതനമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുക, മിനിമം പ്രതിദിന വേതനം 600 രൂപയാക്കുക, പ്രതിമാസ പെൻഷൻ 5000 രൂപയാക്കുക, തൊഴിലുറപ്പു തൊഴിലാളികൾക്കു പ്രതിവർഷം 200 ദിവസം ജോലിയും 600 രൂപ നിരക്കിൽ കൂലിയും നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കാസർകോട്ട് നിന്നാണു ജാഥ ആരംഭിച്ചത്. 14 ജില്ലകളിലും പര്യടനം നടത്തി തലസ്ഥാനത്തു കിഴക്കേകോട്ട ഗാന്ധിപാർക്കിലായിരുന്നു സമാപനം.