പയ്യന്നൂർ∙ ബ്ലൂ വെയ്‌ൽ ഗെയിമിൽ പെട്ടുപോകുന്ന അവസ്ഥയാണു ശോഭായാത്രയിൽ പങ്കെടുക്കുന്ന കുട്ടികളുടേതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ‘ഒരിക്കൽ പെട്ടുപോയാൽ പിന്നീടു രക്ഷപ്പെടാൻ കഴിയില്ല. ബോംബും ആയുധങ്ങളും ഉപയോഗിക്കാൻ പരിശീലനം നൽകി, കൊലയാളികളാക്കി മാറ്റുകയാണു ചെയ്യുന്നത്. ഗണപതിയും സിപിഎമ്മും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല. ഗണപതിയുടെ കാലത്തു സിപിഎം ഉണ്ടായിരുന്നില്ല. എന്നാൽ, ഗണേശോത്സവ യാത്രകൾക്കിടെ സിപിഎം ഓഫിസുകൾക്കു നേരെ ആക്രമണം നടത്തുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. ഓരോ ദൈവങ്ങളുടെ പേരിൽ സിപിഎമ്മിനെ ആക്രമിക്കുകയാണ്.’ കോടിയേരി പറഞ്ഞു. വെള്ളൂർ മട്ടമ്മലിൽ സിപിഎം ബ്രാഞ്ച് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.