ഫ്യാൽറേവൻ യാത്ര: നിയോഗിനെ തിരഞ്ഞെടുത്തു

കോട്ടയം ∙ ഒടുവിൽ ആ നിയോഗം നിയോഗിനു ലഭിച്ചു. പ്രശസ്തമായ ഫ്യാൽറേവൻ പോളാർ എന്ന സാഹസിക യാത്രയിൽ പങ്കടുക്കാനുള്ള അവസരമാണു കൊല്ലം പുനലൂർ സ്വദേശിയായ നിയോഗ് കൃഷ്ണയെ (26) തേടിയെത്തിയത്. ഫ്യാൽറേവനിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരൻ നിയോഗാണ്. ആർട്ടിക് മേഖലയിലൂടെ 300 കിലോമീറ്റർ നീളുന്ന സാഹസികല യാത്രയാണു ഫ്യാൽറേവൻ പോളാർ.

സോഷ്യൽ മീഡിയയിലുള്ള വോട്ടിങ്ങിലൂടെയാണു യാത്രികരെ തിരഞ്ഞെടുത്തത്. നിയോഗിന് 51,078 വോട്ടുകളോടെ ഒന്നാം സ്ഥാനം ലഭിച്ചു. സിനിമാനടൻമാരായ ദുൽക്കർ സൽമാൻ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ ഇദ്ദേഹത്തിനായി സോഷ്യൽ‌ മീഡിയയിൽ പ്രചാരണം നടത്തിയിരുന്നു.